So you see those in whose hearts is disease [i.e., hypocrisy] hastening into [association with] them, saying, "We are afraid a misfortune may strike us." But perhaps Allah will bring conquest or a decision from Him, and they will become, over what they have been concealing within themselves, regretful. (Al-Ma'idah [5] : 52)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ ദീനംപിടിച്ച മനസ്സുള്ളവര്‍ അവരുമായി കൂട്ടുകൂടുന്നതിന് തിടുക്കം കൂട്ടുന്നതായി കാണാം. തങ്ങള്‍ക്കു വല്ല വിപത്തും വന്നുപെട്ടേക്കുമോയെന്ന് ആശങ്കയുണ്ടെന്നാണ് അതിനവര്‍ കാരണം പറയുക. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ണായക വിജയം നല്‍കിയേക്കാം. അല്ലെങ്കില്‍ അവന്റെ ഭാഗത്തുനിന്ന് മറ്റുവല്ല തീര്‍പ്പും ഉണ്ടായേക്കാം. അപ്പോള്‍ അവര്‍ തങ്ങളുടെ മനസ്സ് മറച്ചുവെക്കുന്നതിനെ സംബന്ധിച്ച് ഖേദിക്കുന്നവരായിത്തീരും. (അല്‍മാഇദ [5] : 52)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍, മനസ്സുകള്‍ക്ക് രോഗം ബാധിച്ച ചില ആളുകള്‍ അവരുടെ കാര്യത്തില്‍ (അവരുമായി സ്നേഹബന്ധം സ്ഥാപിക്കുന്നതില്‍) തിടുക്കം കൂട്ടുന്നതായി നിനക്ക് കാണാം. 'ഞങ്ങള്‍ക്ക് വല്ല ആപത്തും സംഭവിച്ചേക്കുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു' എന്നായിരിക്കും അവര്‍ പറയുന്നത്. എന്നാല്‍ അല്ലാഹു (നിങ്ങള്‍ക്ക്) പൂര്‍ണ്ണവിജയം നല്‍കുകയോ, അല്ലെങ്കില്‍ അവന്റെ പക്കല്‍ നിന്ന് മറ്റുവല്ല നടപടിയും ഉണ്ടാകുകയോ ചെയ്തേക്കാം. അപ്പോള്‍ തങ്ങളുടെ മനസ്സുകളില്‍ രഹസ്യമാക്കിവെച്ചതിനെപ്പറ്റി ഈ കൂട്ടര് ഖേദിക്കുന്നവരായിത്തീരും.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! (അല്ലാഹുവിലുള്ള) വിശ്വാസം സുദൃഢമല്ലാത്ത കപടവിശ്വാസികൾ യഹൂദരെയും നസ്വാറാക്കളെയും ഉറ്റമിത്രങ്ങളാക്കുന്നതിന് ധൃതികൂട്ടുന്നതായി താങ്കൾക്ക് കാണാൻ കഴിയും. അവർ പറയുന്നു: 'ഇവർക്ക് (ഭാവിയിൽ) വിജയം ലഭിച്ചേക്കുമെന്ന് ഞങ്ങൾ ഭയക്കുന്നു. അങ്ങനെ രാജ്യം അവരുടെ കയ്യിലായാൽ അവർ നമ്മെ ഉപദ്രവിച്ചേക്കാം.' അല്ലാഹു വിജയം അവൻ്റെ ദൂതനും (അല്ലാഹുവിൽ) വിശ്വസിച്ചവർക്കും നൽകിയേക്കാം. അതല്ലെങ്കിൽ യഹൂദരുടെയും അവരെ ഉറ്റമിത്രങ്ങളാക്കിയവരുടെയും അധികാരത്തെ പ്രതിരോധിക്കുന്ന എന്തെങ്കിലും കാര്യം അവൻ്റെ പക്കൽ നിന്ന് കൊണ്ടുവന്നേക്കാം. അങ്ങനെ അവരെ ഉറ്റമിത്രങ്ങളാക്കുവാൻ ധൃതിപിടിച്ചവർ -തങ്ങൾ സ്വീകരിച്ച അർത്ഥമില്ലാത്ത കാരണങ്ങളെ കുറിച്ചോർത്ത്- തങ്ങളുടെ ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ച കപടതയിൽ ഖേദിക്കുന്നവരായി തീർന്നേക്കാം.