And when they come to you, they say, "We believe." But they have entered with disbelief [in their hearts], and they have certainly left with it. And Allah is most knowing of what they were concealing. (Al-Ma'idah [5] : 61)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളുടെ അടുത്ത് വരുമ്പോള്‍ 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു'വെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഉറപ്പായും അവര്‍ വരുന്നത് സത്യനിഷേധവുമായാണ്. തിരിച്ചുപോവുന്നതും സത്യനിഷേധവുമായിത്തന്നെ. അവര്‍ മറച്ചുവെക്കുന്നവയെക്കുറിച്ചൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (അല്‍മാഇദ [5] : 61)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുടെ അടുത്ത് വരുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. വാസ്തവത്തില്‍ അവര്‍ അവിശ്വാസത്തോടെയാണ് കടന്നുവന്നിട്ടുള്ളത്. അവിശ്വാസത്തോടുകൂടിത്തന്നെയാണ് അവര്‍ പുറത്ത് പോയിട്ടുള്ളതും. അവര്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുന്നവരേ! അവരിൽ നിന്നുള്ള കപടവിശ്വാസികൾ നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്ക് മുൻപിൽ -കാപട്യത്തോടെ- അവർ വിശ്വാസം പുറമെ പ്രകടിപ്പിക്കും. എന്നാൽ അവർ വരുമ്പോഴും പോകുമ്പോഴുമെല്ലാം നിഷേധത്തിൽ മുങ്ങിക്കുളിച്ചുക്കൊണ്ടാണുള്ളത് എന്നതാണ് വാസ്തവം. അവരതിൽ നിന്ന് വിട്ടുപിരിയുന്നവരല്ല. നിങ്ങൾക്ക് മുൻപിൽ അവർ വിശ്വാസം പുറത്തേക്ക് കാണിച്ചാലും അവരുടെ ഉള്ളിൽ അവർ ഒളിപ്പിച്ചു വെക്കുന്ന നിഷേധത്തെ കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാകുന്നു. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതാണ്.