Wa hasibooo allaa takoona fitnaun fa'amoo wa sammoo summa taabal laahu 'alaihim summa 'amoo wa sammoo kaseerum minhum; wallaahu baseerum bimaa ya'maloon (al-Māʾidah 5:71)
And they thought there would be no [resulting] punishment, so they became blind and deaf. Then Allah turned to them in forgiveness; then [again] many of them became blind and deaf. And Allah is Seeing of what they do. (Al-Ma'idah [5] : 71)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇതിനാല്‍ ഒരു കുഴപ്പവുമുണ്ടാവില്ലെന്ന് അവര്‍ കണക്കുകൂട്ടി. അങ്ങനെ അവര്‍ അന്ധരും ബധിരരുമായിത്തീര്‍ന്നു. പിന്നീട് അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. എന്നാല്‍ പിന്നെയും അവരിലേറെപ്പേരും അന്ധരും ബധിരരുമാവുകയാണുണ്ടായത്. അവര്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി കണ്ടറിയുന്നവനാണ് അല്ലാഹു. (അല്‍മാഇദ [5] : 71)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഒരു കുഴപ്പവുമുണ്ടാകുകയില്ലെന്ന് അവര്‍ കണക്ക് കൂട്ടുകയും, അങ്ങനെ അവര്‍ അന്ധരും ബധിരരുമായികഴിയുകയും ചെയ്തു. പിന്നീട് അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. വീണ്ടും അവരില്‍ അധികപേരും അന്ധരും ബധിരരുമായിക്കഴിഞ്ഞു. എന്നാല്‍ അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.
2 Mokhtasar Malayalam
കരാറുകളും ഉറപ്പുകളും ലംഘിക്കുകയും, (നബിമാരെ) കളവാക്കുകയും, കൊലപ്പെടുത്തുകയും ചെയ്തതിട്ടും അവർക്ക് യാതൊരു ഉപദ്രവവും സംഭവിക്കുകയില്ലെന്ന് അവർ ധരിച്ചു. എന്നാൽ അവർ പ്രതീക്ഷിക്കാത്തതാണ് അതു കൊണ്ട് സംഭവിച്ചത്. സത്യത്തിൽ നിന്ന് അന്ധത ബാധിച്ചവരായി അവർ മാറി; അവർക്കതിലേക്ക് മാർഗദർശനം ലഭിച്ചില്ല. സത്യം സ്വീകരിക്കാൻ കഴിയുംവിധം കേൾക്കാൻ സാധിക്കാതെ അവർക്ക് ബധിരതയും ബാധിച്ചു. ശേഷം അല്ലാഹു അവൻ്റെ പക്കൽ നിന്നുള്ള ഔദാര്യമായി അവർക്ക് പൊറുത്തു നൽകി. അതിന് ശേഷം വീണ്ടും അവർ സത്യത്തിൽ നിന്ന് അന്ധതയുള്ളവരും, അത് കേൾക്കുന്നതിൽ നിന്ന് ബധിരതയുള്ളവരുമായി തീർന്നു. അവരിൽ ധാരാളം പേർക്ക് അപ്രകാരം സംഭവിച്ചിരിക്കുന്നു. അല്ലാഹു അവർ പ്രവർത്തിക്കുന്നത് നന്നായി കണ്ടറിയുന്നവനാകുന്നു (ബസ്വീർ). അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതാണ്.