നിശ്ചയമായും നീ കണ്ടെത്തും (കാണും - നിനക്കനുഭവപ്പെടും
ashadda l-nāsi
أَشَدَّ ٱلنَّاسِ
strongest (of) the people
മനുഷ്യരില്‍ ഏറ്റം കഠിനമായവരെ
ʿadāwatan
عَدَٰوَةً
(in) enmity
ശത്രുത, ശത്രുതയില്‍
lilladhīna āmanū
لِّلَّذِينَ ءَامَنُوا۟
to those who believe
വിശ്വസിച്ചവരോട്
l-yahūda
ٱلْيَهُودَ
the Jews
യഹൂദികളായി, യഹൂദരാണെന്ന്
wa-alladhīna ashrakū
وَٱلَّذِينَ أَشْرَكُوا۟ۖ
and those who (are) polytheists;
ശിര്‍ക്കു ചെയ്തവരും (ബഹുദൈവ വിശ്വാസികളും)
walatajidanna
وَلَتَجِدَنَّ
and surely you will find
നിശ്ചയമായും നീ കണ്ടെത്തുക(കാണുക)യും ചെയ്യും
aqrabahum
أَقْرَبَهُم
nearest of them
അവരില്‍ ഏറ്റവും അടുത്തവരെ
mawaddatan
مَّوَدَّةً
(in) affection
സ്നേഹബന്ധം, താല്പര്യത്തില്
lilladhīna āmanū
لِّلَّذِينَ ءَامَنُوا۟
to those who believe
വിശ്വസിച്ചവരോട്
alladhīna qālū
ٱلَّذِينَ قَالُوٓا۟
those who say
പറഞ്ഞവര്‍, പറയുന്നവര്‍
innā naṣārā
إِنَّا نَصَٰرَىٰۚ
"We (are) Christians"
ഞങ്ങള്‍ നസ്റാനികള്‍ ആണെന്ന്
dhālika
ذَٰلِكَ
That (is)
അത്
bi-anna min'hum
بِأَنَّ مِنْهُمْ
because among them
അവരിലുണ്ട് എന്നതു കൊണ്ടാകുന്നു
qissīsīna
قِسِّيسِينَ
(are) priests
പണ്ഡിതന്മാര്, ആചാര്യന്മാര്, വിദ്വാന്മാര്
waruh'bānan
وَرُهْبَانًا
and monks
പുരോഹിതന്മാരും, സന്യാസികളും, ഭക്തന്മാരും
wa-annahum
وَأَنَّهُمْ
and that they
അവര്‍ എന്നുള്ളതും
lā yastakbirūna
لَا يَسْتَكْبِرُونَ
(are) not arrogant
അഹംഭാവം നടിക്കുകയില്ല (എന്നുള്ളതും)
Latajidanna ashad dan naasi 'adaawatal lillazeena aamanul Yahooda wallazeena ashrakoo wa latajidanna aqrabahum mawaddatal lil lazeena aamanul lazeena qaalooo innaa Nasaaraa; zaalika bi anna mminhum qiseeseena wa ruhbaananw wa annahum laa yastakbiroon (al-Māʾidah 5:82)
You will surely find the most intense of the people in animosity toward the believers [to be] the Jews and those who associate others with Allah; and you will find the nearest of them in affection to the believers those who say, "We are Christians." That is because among them are priests and monks and because they are not arrogant. (Al-Ma'idah [5] : 82)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മനുഷ്യരില്‍ സത്യവിശ്വാസികളോട് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്ക് കാണാം; ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു പറഞ്ഞവരാണ് വിശ്വാസികളോട് കൂടുതല്‍ സ്നേഹമുള്ളവരെന്നും. അവരില്‍ പണ്ഡിതന്മാരും പുണ്യാളന്മാരുമുണ്ടെന്നതും അവര്‍ അഹന്ത നടിക്കുന്നില്ലെന്നതുമാണിതിനു കാരണം. (അല്‍മാഇദ [5] : 82)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും, ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. 'ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു' എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! താങ്കളിൽ വിശ്വസിച്ചവരോടും താങ്കൾ കൊണ്ടു വന്നതിനോടും ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കടുത്ത ശത്രുതയുള്ളത് യഹൂദർക്കും വിഗ്രഹാരാധകർക്കും മറ്റു ബഹുദൈവാരാധകർക്കുമാണ് എന്ന് താങ്കൾക്ക് കാണാൻ കഴിയും. യഹൂദർ അവരുടെ അസൂയയും ദേഷ്യവും അഹങ്കാരവും കാരണത്താലാണ് അപ്രകാരം വിരോധം വെച്ചുപുലർത്തുന്നത്. താങ്കളിൽ വിശ്വസിച്ചവരോടും താങ്കൾ കൊണ്ടു വന്നതിനോടും അവരിൽ ഏറ്റവും സ്നേഹമുള്ളവരായി കാണുക തങ്ങൾ നസ്വാറാക്കളാണ് എന്നു പറയുന്നവരെയായിരിക്കും. അവരിൽ പണ്ഡിതന്മാരും ആരാധനകളിൽ മുഴുകിയവരും ഉള്ളതിനാലും, അഹങ്കാരികളല്ലാത്ത വിനയാന്വിതരാണ് അവരെന്നതിനാലുമാണ് അവർക്ക് അടുത്ത സ്നേഹമുള്ളതായി കാണുന്നത്. കാരണം അഹങ്കാരികളുടെ ഹൃദയത്തിലേക്ക് നന്മ എത്തുകയേയില്ല.