Allah has made the Ka’bah, the Sacred House, standing for the people and [has sanctified] the sacred months and the sacrificial animals and the garlands [by which they are identified]. That is so you may know that Allah knows what is in the heavens and what is in the earth and that Allah is Knowing of all things. (Al-Ma'idah [5] : 97)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആദരണീയ മന്ദിരമായ കഅ്ബയെ അല്ലാഹു മനുഷ്യരാശിയുടെ നിലനില്പിനുള്ള ആധാരമാക്കിയിരിക്കുന്നു. ആദരണീയ മാസം, ബലിമൃഗം, അവയുടെ കഴുത്തിലെ അടയാളപ്പട്ടകള്‍ എന്നിവയെയും. നിശ്ചയമായും ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുവെന്നും അവന് എല്ലാ കാര്യങ്ങളെക്കുറിച്ചും സൂക്ഷ്മ ജ്ഞാനമുള്ളവനാണെന്നും നിങ്ങള്‍ അറിയാനാണിത്. (അല്‍മാഇദ [5] : 97)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പവിത്രഭവനമായ കഅ്ബയെയും, യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്പിന് ആധാരമാക്കിയിരിക്കുന്നു. (അതുപോലെതന്നെ കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗത്തെയും (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും (അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.) ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാണെന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയത്രെ അത്.
2 Mokhtasar Malayalam
പരിശുദ്ധ ഭവനമായ കഅ്ബയെ ജനങ്ങളുടെ നിലനിൽപ്പിൻ്റെ ആധാരമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അവരുടെ മതപരമായ നന്മകൾ -നിസ്കാരവും ഹജ്ജും ഉംറയും പോലുള്ളവ- അതിനെ അടിത്തറപ്പെടുത്തിയാണ് നിലകൊള്ളുന്നത്. അവരുടെ ഐഹികമായ നന്മകളും -ഹറമിലുള്ള നിർഭയത്വവും അവിടേക്ക് എല്ലാ തരത്തിലുമുള്ള ഫലവർഗങ്ങൾ വന്നുചേരുന്നതുമെല്ലാം- അതിനെ ആധാരമാക്കി നിലകൊള്ളുന്നു. പവിത്രമാക്കപ്പെട്ട മാസങ്ങളെ (ദുൽ ഖഅ്ദ, ദുൽ ഹിജ്ജ, മുഹറം, റജബ് എന്നീ ചാന്ദ്ര മാസങ്ങൾ) മറ്റുള്ളവരിൽ നിന്ന് ഉണ്ടായേക്കാവുന്ന യുദ്ധത്തിൽ നിന്ന് നിർഭയം നൽകുന്നതുമാക്കിയിരിക്കുന്നു. ബലിമൃഗങ്ങളെയും അവ ഹറമിലേക്കുള്ളവയാണെന്ന് അറിയിക്കുന്ന അടയാളത്താലികളെയും അവയുമായി യാത്ര ചെയ്യുന്നവർക്ക് നിർഭയത്വം നൽകുന്ന അടയാളവുമാക്കിയിരിക്കുന്നു. (ഈ അടയാളങ്ങൾ കണ്ടുകഴിഞ്ഞാൽ) മറ്റുള്ളവർ അവരെ ഉപദ്രവിക്കുകയില്ല. ഈ അനുഗ്രഹങ്ങളെല്ലാം അല്ലാഹു നിങ്ങൾക്ക് മേൽ ഔദാര്യമായി ചൊരിഞ്ഞു തന്നത് അല്ലാഹു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അറിയുന്നുവെന്നും, അവൻ എല്ലാ കാര്യങ്ങളും നന്നായി അറിയുന്നവനാണെന്നും നിങ്ങൾ മനസ്സിലാക്കുന്നതിനത്രെ. അവൻ (മേൽ പറഞ്ഞവ) നിയമമാക്കിയത് നിങ്ങൾക്ക് പ്രയോജനങ്ങൾ ലഭിക്കുന്നതിനും ഉപദ്രവങ്ങൾ ഉണ്ടാകുന്നതിന് മുൻപ് നിങ്ങളിൽ നിന്ന് അവ തടുക്കുന്നതിനും വേണ്ടിയാണ് എന്നതിൽ നിന്ന് തൻ്റെ അടിമകൾക്ക് ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് നന്നായി അറിയുന്നവനാണ് അല്ലാഹുവെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും.