وَاِنْ يَّرَوْا كِسْفًا مِّنَ السَّمَاۤءِ سَاقِطًا يَّقُوْلُوْا سَحَابٌ مَّرْكُوْمٌ ( الطور: ٤٤ )
Wa iny yaraw kisfam minas samaaa'i saaqitany yaqooloo sahaabum markoom (aṭ-Ṭūr 52:44)
English Sahih:
And if they were to see a fragment from the sky falling, they would say, "[It is merely] clouds heaped up." (At-Tur [52] : 44)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശത്തിന്റെ ഒരടല് തന്നെ അടര്‍ന്ന് വീഴുന്നത് കണ്ടാലും അത് മേഘമലയാണെന്നായിരിക്കും ഇവര്‍ പറയുക. (അത്ത്വൂര്‍ [52] : 44)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി അവര്‍ കാണുകയാണെങ്കിലും അവര്‍ പറയും: അത് അടുക്കടുക്കായ മേഘമാണെന്ന്.[1]
[1] അല്ലാഹുവിൽ നിന്നുള്ള സ്പഷ്ടമായ ദൃഷ്ടാന്തം കണ്ടാലേ വിശ്വസിക്കൂ എന്ന് ശഠിക്കുന്നവര്‍ ഒരിക്കലും വിശ്വസിക്കുകയില്ലെന്നും, റബ്ബിന്റെ ഏതു ദൃഷ്ടാന്തത്തെയും കേവലം ഒരു പ്രകൃതിപ്രതിഭാസമായി വ്യാഖ്യാനിക്കുകയാണ് അവര്‍ ചെയ്യുകയെന്നും ഈ വചനം നമുക്ക് മനസ്സിലാക്കിത്തരുന്നു.