It is He who sends down upon His Servant [Muhammad (^)] verses of clear evidence that He may bring you out from darknesses into the light. And indeed, Allah is to you Kind and Merciful. (Al-Hadid [57] : 9)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തന്റെ ദാസന് സുവ്യക്തമായ സൂക്തങ്ങള്‍ അവതരിപ്പിച്ചുകൊടുക്കുന്നത് അവനാണ്. നിങ്ങളെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനാണത്. അല്ലാഹു നിങ്ങളോട് ഏറെ ദയാലുവും കരുണയുള്ളവനുമാണ്. (അല്‍ഹദീദ് [57] : 9)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി തന്റെ ദാസന്റെ മേല്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഇറക്കികൊടുക്കുന്നവനാണ് അവന്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് വളരെയധികം ദയാലുവും കാരുണ്യവാനും തന്നെയാണ്.
2 Mokhtasar Malayalam
തൻ്റെ അടിമയായ മുഹമ്മദ് നബി -ﷺ- യുടെ മേൽ വ്യക്തമായ ദൃഷ്ടാന്തങ്ങൾ ഇറക്കുന്നവൻ അവനാകുന്നു. നിങ്ങളെ നിഷേധത്തിൻ്റെയും അജ്ഞതയുടെയും ഇരുട്ടുകളിൽ നിന്ന് ഇസ്ലാമിൻ്റെയും അറിവിൻ്റെയും വെളിച്ചത്തിലേക്ക് കൊണ്ടു വരാനത്രെ അത്. തീർച്ചയായും അല്ലാഹു നിങ്ങളോട് വളരെ അനുകമ്പയുള്ളവനായ 'റഊഫും', നിങ്ങളോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു. അതു കൊണ്ടാണല്ലോ അവൻ നിങ്ങളിലേക്ക് മാർഗദർശിയും സന്തോഷവാഹകനുമായി തൻ്റെ നബിയെ അയച്ചത്.