On the Day when Allah will resurrect them all and inform them of what they did. Allah had enumerated it, while they forgot it; and Allah is, over all things, Witness. (Al-Mujadila [58] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു സകലരെയും ഉയിര്ത്തെഴുന്നേല്പിക്കുകയും തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ദിവസം. അവരതൊക്കെ മറന്നിരിക്കാമെങ്കിലും അല്ലാഹു എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അല്ലാഹു സകലകാര്യങ്ങള്‍ക്കും സാക്ഷിയാണ്. (അല്‍മുജാദല [58] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു അവരെയെല്ലാം ഉയിര്ത്തെഴുന്നേല്പിക്കുകയും, എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത് തിട്ടപ്പെടുത്തുകയും അവരത് മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത് കാര്യത്തിനും സാക്ഷിയാകുന്നു.
2 Mokhtasar Malayalam
അല്ലാഹു അവരെയെല്ലാം ഉയർത്തെഴുന്നേൽപ്പിക്കുന്ന ദിവസം; അതിൽ നിന്ന് ഒരാളും തന്നെ ഒഴിവാകില്ല. അങ്ങനെ അല്ലാഹു അവർ ഇഹലോകത്ത് പ്രവർത്തിച്ച മ്ലേഛപ്രവൃത്തികളെ കുറിച്ച് അവരെ അറിയിക്കും. അതെല്ലാം -ഒന്നു പോലും നഷ്ടപ്പെടാതെ- അല്ലാഹു കൃത്യമായി രേഖപ്പെടുത്തി വെച്ചിരുന്നു. എന്നാൽ അവരതെല്ലാം മറന്നു പോയിരുന്നു. എന്നാൽ അവയെല്ലാം തങ്ങളുടെ ഏടുകളിൽ ചെറുതോ വലുതോ ആയ ഒന്നും വിട്ടു പോകാതെ രേഖപ്പെടുത്തപ്പെട്ടതായി അവർ കാണും. അല്ലാഹു എല്ലാ കാര്യവും കണ്ടിരിക്കുന്നു; അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.