മുശ്രിക്കുകളില്‍ പെട്ട (വന്‍), ബഹുദൈവ വിശ്വാസികളില്‍
Qul aghairal laahi attakhizu waliyyan faatiris samaawaati wal ardi wa Huwa yut'imu wa laa yut'am; qul inneee umirtu an akoona awwala man salama wa laa takoonanna minal mushrikeen (al-ʾAnʿām 6:14)
Say, "Is it other than Allah I should take as a protector, Creator of the heavens and earth, while it is He who feeds and is not fed?" Say, [O Muhammad], "Indeed, I have been commanded to be the first [among you] who submit [to Allah] and [was commanded], 'Do not ever be of the polytheists." (Al-An'am [6] : 14)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ രക്ഷാധികാരിയായി സ്വീകരിക്കുകയോ? അവനാകട്ടെ ആഹാരം നല്കുന്നു. അവന്ന് ആഹാരം നല്കപ്പെടുകയില്ല. പറയുക: തീര്‍ച്ചയായും അല്ലാഹുവിന് കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ് ഞാന്‍ കല്പിക്കപ്പെട്ടിട്ടുള്ളത്. നീ ഒരിക്കലും ബഹുദൈവാരാധകരില്‍ പെട്ടുപോകരുത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോടൊപ്പം വിഗ്രഹങ്ങളെയും മറ്റുപലതിനെയും ആരാധിക്കുന്ന ബഹുദൈവാരാധകരോട് പറയുക: സഹായം തേടുന്നതിനും രക്ഷാധികാരിയായും അല്ലാഹുവല്ലാത്ത മറ്റാരെയെങ്കിലും ഞാൻ സ്വീകരിക്കുക എന്നത് ചിന്തനീയമാണോ?! അവനാകുന്നു മുൻമാതൃകയൊന്നുമില്ലാതെ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവൻ. അവന് മുൻപ് അവ സൃഷ്ടിക്കപ്പെടുകയുണ്ടായിട്ടില്ല. അവനാകുന്നു താൻ ഉദ്ദേശിക്കുന്ന തൻ്റെ അടിമകൾക്ക് ഉപജീവനം നൽകുന്നവൻ. അവൻ്റെ ദാസന്മാരിൽ ഒരാളും അവന് (അല്ലാഹുവിന്) ഉപജീവനം നൽകുന്നില്ല. അവൻ തൻ്റെ അടിമകളിൽ നിന്നെല്ലാം സർവ്വനിലക്കും ധന്യതയുള്ളവനാകുന്നു. അവൻ്റെ ദാസന്മാരാകട്ടെ, എല്ലാ നിലക്കും അവനിലേക്ക് ആവശ്യക്കാരുമാകുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഈ ഉമ്മത്തിൽ (ജനതയിൽ) അല്ലാഹുവിന് ആദ്യമായി കീഴൊതുങ്ങുകയും അവനോട് താഴ്മ കാണിക്കുകയും ചെയ്യുന്നവനാകണമെന്ന് എൻ്റെ രക്ഷിതാവ് എന്നോട് കൽപ്പിച്ചിരിക്കുന്നു. അവനിൽ മറ്റുള്ളവരെ പങ്കുചേർക്കുന്നവരിൽ ഉൾപ്പെടുന്നതിൽ നിന്ന് അവൻ എന്നെ വിലക്കുകയും ചെയ്തിരിക്കുന്നു.