And it is He who has made you successors upon the earth and has raised some of you above others in degrees [of rank] that He may try you through what He has given you. Indeed, your Lord is swift in penalty; but indeed, He is Forgiving and Merciful. (Al-An'am [6] : 165)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് അവനാണ്. നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉന്നത പദവികളിലേക്ക് ഉയര്‍ത്തിയതും അവന് തന്നെ. നിങ്ങള്‍ക്ക് അവന് നല്കിയ കഴിവില്‍ നിങ്ങളെ പരീക്ഷിക്കാനാണിത്. സംശയമില്ല; നിന്റെ നാഥന് വേഗം ശിക്ഷാ നടപടി സ്വീകരിക്കുന്നവനാണ്. ഒപ്പം ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ. (അല്‍അന്‍ആം [6] : 165)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവനാണ് നിങ്ങളെ ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശികളാക്കിയത്. നിങ്ങളില്‍ ചിലരെ ചിലരെക്കാള്‍ പദവികളില്‍ അവന് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും വേഗത്തിൽ ശിക്ഷാനടപടി എടുക്കുന്നവനാകുന്നു. തീര്‍ച്ചയായും അവന് ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനും കൂടിയാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവാകുന്നു നിങ്ങൾക്ക് മുൻപ് കഴിഞ്ഞു പോയവരുടെ പിന്തുടർച്ചക്കാരാക്കി ഭൂമിയിൽ നിങ്ങളെ നിശ്ചയിച്ചത്. ഭൂമിയിൽ നിങ്ങൾ അധിവസിക്കാൻ വേണ്ടിയത്രെ അത്. സൃഷ്ടിപ്പിലും ഉപജീവനത്തിലും മറ്റും നിങ്ങളിൽ ചിലരെ മറ്റു ചിലരെക്കാൾ പല പടികൾ അവൻ ഉയർത്തുകയും ചെയ്തു. അല്ലാഹു നിങ്ങൾക്ക് നൽകിയ ആ കാര്യങ്ങളെ കൊണ്ട് നിങ്ങളെ പരീക്ഷിക്കുന്നതിനത്രെ അത്. അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവ് വേഗത്തിൽ ശിക്ഷിക്കുന്നവനാകുന്നു; സംഭവിക്കാനിരിക്കുന്നതെല്ലാം വളരെ അടുത്ത് തന്നെയാകുന്നു. തൻ്റെ അടിമകളിൽ പശ്ചാത്തപിച്ചവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ഏറെ കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അവൻ.