Skip to main content

قُلْ اَرَءَيْتَكُمْ اِنْ اَتٰىكُمْ عَذَابُ اللّٰهِ اَوْ اَتَتْكُمُ السَّاعَةُ اَغَيْرَ اللّٰهِ تَدْعُوْنَۚ اِنْ كُنْتُمْ صٰدِقِيْنَ   ( الأنعام: ٤٠ )

qul
قُلْ
Say
നീ പറയുക
ara-aytakum
أَرَءَيْتَكُمْ
"Have you seen
നിങ്ങള്‍ കണ്ടുവോ (പറഞ്ഞു തരുവിന്‍)
in atākum
إِنْ أَتَىٰكُمْ
if (there) came to you
നിങ്ങള്‍ക്കു വന്നുവെങ്കില്‍
ʿadhābu l-lahi
عَذَابُ ٱللَّهِ
punishment (of) Allah
അല്ലാഹുവിന്റെ ശിക്ഷ
aw atatkumu
أَوْ أَتَتْكُمُ
or (there) came to you
അല്ലെങ്കില്‍ നിങ്ങള്‍ക്കു വന്നു (വെങ്കില്‍)
l-sāʿatu
ٱلسَّاعَةُ
the Hour
അന്ത്യസമയം
aghayra l-lahi
أَغَيْرَ ٱللَّهِ
is it other (than) Allah
അല്ലാഹു അല്ലാത്തവരെയോ
tadʿūna
تَدْعُونَ
you call
നിങ്ങള്‍ വിളിക്കുക, പ്രാര്‍ത്ഥിക്കുക
in kuntum
إِن كُنتُمْ
if you are
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
truthful?"
സത്യം പറയുന്നവര്‍

Qaul ara'aytakum in ataakum 'azaabul laahi aw atatkumus Saa'atu a-ghairal laahi tad'oona in kuntum saadiqeen (al-ʾAnʿām 6:40)

English Sahih:

Say, "Have you considered: if there came to you the punishment of Allah or there came to you the Hour – is it other than Allah you would invoke, if you should be truthful?" (Al-An'am [6] : 40)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: അല്ലാഹുവിന്റെ ശിക്ഷ നിങ്ങളെ ബാധിക്കുകയോ അല്ലെങ്കില്‍ അന്ത്യനാള്‍ വന്നെത്തുകയോ ചെയ്താല്‍ അല്ലാഹു അല്ലാത്ത ആരെയെങ്കിലും നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുമോ? നിങ്ങള്‍ സത്യസന്ധരെങ്കില്‍ ചിന്തിച്ച് പറയൂ! (അല്‍അന്‍ആം [6] : 40)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; അല്ലാഹുവിന്‍റെ ശിക്ഷ നിങ്ങള്‍ക്ക് വന്നുഭവിച്ചാല്‍, അല്ലെങ്കില്‍ അന്ത്യസമയം നിങ്ങള്‍ക്ക് വന്നെത്തിയാല്‍ അല്ലാഹുവല്ലാത്തവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുമോ?[1] (പറയൂ;) നിങ്ങള്‍ സത്യസന്ധരാണെങ്കില്‍.

[1] ലോകത്തെവിടെയുമുണ്ടായിരുന്ന ബഹുദൈവാരാധകരില്‍ ബഹുഭൂരിഭാഗവും ഏകനായ സ്രഷ്ടാവില്‍ വിശ്വസിക്കുന്നവരായിരുന്നു. ഇന്നൂം സ്ഥിതി അങ്ങനെ തന്നെ. പക്ഷെ ആരാധനയുടെ (പ്രാര്‍ത്ഥനയാണല്ലോ ആരാധനയുടെ കാതലായ ഭാഗം) കാര്യം വരുമ്പോള്‍ പ്രപഞ്ചനാഥനു പുറമെ പലരെയും അവര്‍ തേടിപ്പോകുമായിരുന്നു. അല്ലാഹുവിൻ്റെ സാമീപ്യം സിദ്ധിച്ച പുണ്യവാളന്‍മാരോട് (അവരുടെ പ്രതിമകള്‍ പ്രതിഷ്ഠിച്ചുകൊണ്ടും അല്ലാതെയും) പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു അവര്‍ നടത്തിയിരുന്ന ബഹുദൈവാരാധനയുടെ പ്രധാന രൂപം. എന്നാല്‍ അത്യന്തം ഗുരുതരമായ വിപത്തുകള്‍ അഭിമുഖീകരിക്കുമ്പോള്‍ സൃഷ്ടികളെയെല്ലാം വിട്ട് സ്രഷ്ടാവില്‍ അഭയം പ്രാപിക്കുമായിരുന്നു അവര്‍. എന്നാല്‍ ഇന്ന് അല്ലാഹുവിൽ വിശ്വസിക്കുന്നവരില്‍ ചിലര്‍ നിര്‍ണായകഘട്ടങ്ങളില്‍ പോലും പരേതാത്മാക്കളോടാണ് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ സ്ഥിതി എത്ര പരിതാപകരം!