പിന്നെ നിങ്ങളെ അവന് ബോധാപ്പെടുത്തും, വൃത്താന്തമറിയിക്കും
bimā kuntum
بِمَا كُنتُمْ
about what you used to
നിങ്ങളായിരുന്നതിനെപ്പറ്റി
taʿmalūna
تَعْمَلُونَ
do
നിങ്ങള്‍ പ്രവര്‍ത്തിക്കും.
Wa Huwal lazee yatawaf faakum billaili wa ya'lamu maa jarahtum binnahaari summa yab'asukum fee liyuqdaaa ajalum musamman summa ilaihi marji'ukum summa yunabbi 'ukum bimaa kuntum ta'maloon (al-ʾAnʿām 6:60)
And it is He who takes your souls by night and knows what you have committed by day. Then He revives you therein [i.e., by day] that a specified term may be fulfilled. Then to Him will be your return; then He will inform you about what you used to do. (Al-An'am [6] : 60)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
രാത്രിയില്‍ നിങ്ങളുടെ ജീവനെ പിടിച്ചുവെക്കുന്നത് അവനാണ്. പകലില്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം അവനറിയുകയും ചെയ്യുന്നു. പിന്നീട് നിശ്ചിത ജീവിതാവധി പൂര്‍ത്തീകരിക്കാനായി അവന് നിങ്ങളെ പകലില്‍ എഴുന്നേല്പിക്കുന്നു. അതിനുശേഷം അവങ്കലേക്കുതന്നെയാണ് നിങ്ങള്‍ തിരിച്ചുചെല്ലുന്നത്. അപ്പോള്‍, അവന് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ വിവരമറിയിക്കും. (അല്‍അന്‍ആം [6] : 60)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവനത്രെ രാത്രിയില്‍ (ഉറങ്ങുമ്പോള്‍) നിങ്ങളെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നവന്. പകലില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം അവന് അറിയുകയും ചെയ്യുന്നു. പിന്നീട് നിര്‍ണിതമായ ജീവിതാവധി പൂര്‍ത്തിയാക്കപ്പെടുവാന്‍വേണ്ടി പകലില്‍ നിങ്ങളെ അവന് എഴുന്നേല്പിക്കുന്നു. പിന്നീട് അവങ്കലേക്കാണ് നിങ്ങളുടെ മടക്കം. അനന്തരം നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അവന് നിങ്ങളെ അറിയിക്കുകയും ചെയ്യും.
2 Mokhtasar Malayalam
അല്ലാഹുവാകുന്നു നിങ്ങളുടെ ഉറക്കവേളയിൽ ഒരു നിശ്ചിത സമയത്തേക്കായി നിങ്ങളുടെ ആത്മാവുകളെ പിടികൂടുന്നത്. പകലിൽ നിങ്ങളുടെ ഉണർവിൻ്റെ വേളയിൽ എന്തെല്ലാമായിരുന്നു നിങ്ങൾ പ്രവർത്തിച്ചിരുന്നത് എന്ന് അവൻ അറിയുകയും ചെയ്യുന്നു. ഉറക്കത്തിൽ നിങ്ങളുടെ ആത്മാവുകളെ പിടികൂടിയതിന് ശേഷം പകലിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ ചെയ്തു തീർക്കുന്നതിനായി അവൻ നിങ്ങളെ വീണ്ടും എഴുന്നേൽപ്പിക്കുന്നു. ഇപ്രകാരം അല്ലാഹുവിങ്കൽ കണക്കാക്കപ്പെട്ട നിങ്ങളുടെ ആയുസ്സ് അവസാനിക്കുന്നത് വരെ (തുടർന്നു കൊണ്ടിരിക്കും). ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവനിലേക്ക് മാത്രമാകുന്നു നിങ്ങളുടെ മടക്കം. ശേഷം നിങ്ങളുടെ ഐഹിക ജീവിതത്തിൽ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് അല്ലാഹു നിങ്ങളെ അറിയിക്കുന്നതും, അവക്ക് അവൻ പ്രതിഫലം നൽകുന്നതുമാണ്.