And leave those who take their religion as amusement and diversion and whom the worldly life has deluded. But remind with it [i.e., the Quran], lest a soul be given up to destruction for what it earned; it will have other than Allah no protector and no intercessor. And if it should offer every compensation, it would not be taken from it [i.e., that soul]. Those are the ones who are given to destruction for what they have earned. For them will be a drink of scalding water and a painful punishment because they used to disbelieve. (Al-An'am [6] : 70)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തങ്ങളുടെ ജീവിതരീതിയെ കളിയും തമാശയുമാക്കുകയും ലൗകികജീവിതത്തില്‍ വഞ്ചിതരാവുകയും ചെയ്തവരെ വിട്ടേക്കുക. അതോടൊപ്പം ഈ ഖുര്‍ആനുപയോഗിച്ച് അവരെ ഉദ്ബോധിപ്പിക്കുക. ആരും തങ്ങള്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ നാശത്തിലകപ്പെടാതിരിക്കാനാണിത്. ആര്‍ക്കും അല്ലാഹുവൊഴികെ ഒരു രക്ഷകനോ ശിപാര്‍ശകനോ ഇല്ല. എന്തു തന്നെ പ്രായശ്ചിത്തം നല്കിയാലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുന്നതല്ല. തങ്ങള്‍ ചെയ്തുകൂട്ടിയതിനാല്‍ നാശത്തിലകപ്പെട്ടവരാണവര്‍. തങ്ങളുടെ സത്യനിഷേധം കാരണമായി, ചുട്ടുപൊള്ളുന്ന കുടിനീരാണ് അവര്‍ക്കുണ്ടാവുക. നോവേറിയ ശിക്ഷയും. (അല്‍അന്‍ആം [6] : 70)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തുവെച്ചതിന്റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാല്‍ ഇത് (ഖുര്‍ആന്‍) മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന് പുറമെ ആ ആത്മാവിന് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്കിയാലും ആ ആത്മാവില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത് വെച്ചതിന്റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടായിരിക്കുക.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കി തീർക്കുകയും, മതത്തെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്ന ഈ ബഹുദൈവാരാധകരെ താങ്കൾ വിട്ടേക്കുക. ഐഹിക ജീവിതം അതിലെ നശിച്ചു പോകുന്ന വിഭവങ്ങളുമായി അവരെ വഞ്ചനയിൽ പെടുത്തിയിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! ഖുർആൻ കൊണ്ട് ജനങ്ങൾക്ക് താങ്കൾ ഉൽബോധനം നടത്തുക; അങ്ങനെ ഒരു വ്യക്തിയും അയാൾ ചെയ്തു കൂട്ടിയ തിന്മകളുടെ ഫലമായി നാശത്തിലേക്ക് എത്തിപ്പെടാതിരിക്കാനത്രെ അത്. (അന്നേ ദിവസം) സഹായം തേടുവാൻ ഒരു സഹായിയോ, അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് തടുക്കാൻ ഒരു ശുപാർശകനെയോ അവർക്ക് ലഭിക്കുന്നതല്ല. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ എന്തെല്ലാം പ്രായശ്ചിത്തം നൽകിയാലും അതൊന്നും സ്വീകരിക്കപ്പെടുന്നതല്ല. തങ്ങൾ ചെയ്തു കൂട്ടിയ തിന്മകളുടെ ഫലമായി ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നാശത്തിലേക്ക് തള്ളപ്പെടുന്നവർക്ക് അങ്ങേയറ്റം ചൂടുള്ള പാനീയവും, വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും. അല്ലാഹുവിനെയും അവൻ്റെ ദീനിനെയും അവർ നിഷേധിച്ചിരുന്നതിൻ്റെ ഫലമാണത്.