Say, "Shall we invoke instead of Allah that which neither benefits us nor harms us and be turned back on our heels after Allah has guided us? [We would then be] like one whom the devils enticed [to wander] upon the earth confused, [while] he has companions inviting him to guidance, [calling], 'Come to us.'" Say, "Indeed, the guidance of Allah is the [only] guidance; and we have been commanded to submit to the Lord of the worlds. (Al-An'am [6] : 71)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ചോദിക്കുക: അല്ലാഹുവെവിട്ട്, ഞങ്ങള്‍ക്കു ഗുണമോ ദോഷമോ വരുത്താനാവാത്തവയെ ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുകയോ? അങ്ങനെ, അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയ ശേഷം വീണ്ടും പിറകോട്ട് തിരിച്ചുപോവുകയോ? പിശാചിനാല്‍ വഴിപിഴച്ച് ഭൂമിയില്‍ പരിഭ്രാന്തനായി അലയുന്നവനെപ്പോലെ ആവുകയോ? അവന് ചില കൂട്ടുകാരുണ്ട്. അവര്‍ 'ഇങ്ങോട്ടുവരൂ' എന്നു പറഞ്ഞ് നേര്‍വഴിയിലേക്ക് അവനെ ക്ഷണിക്കുന്നു. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ വഴികാട്ടി. പ്രപഞ്ചനാഥന്ന് വഴിപ്പെടാന്‍ ഞങ്ങളോട് കല്പിച്ചിരിക്കുന്നു. (അല്‍അന്‍ആം [6] : 71)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: അല്ലാഹുവിന് പുറമെ ഞങ്ങള്‍ക്ക് ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തതിനെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയോ? അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയതിനു ശേഷം ഞങ്ങള്‍ പുറകോട്ട് മടക്കപ്പെടുകയോ? (എന്നിട്ട്) പിശാചുക്കള്‍ തട്ടിത്തിരിച്ചു കൊണ്ടുപോയിട്ട് ഭൂമിയില്‍ അന്ധാളിച്ച് കഴിയുന്ന ഒരുത്തനെപ്പോലെ (ഞങ്ങളാവുകയോ?) 'ഞങ്ങളുടെ അടുത്തേക്ക് വരൂ' എന്നു പറഞ്ഞുകൊണ്ട് അവനെ നേര്‍വഴിയിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്ന ചില കൂട്ടുകാരുണ്ട് അവന്ന്. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. ലോകരക്ഷിതാവിന് കീഴ്പെടുവാനാണ് ഞങ്ങള്‍ കല്പിക്കപ്പെട്ടിരിക്കുന്നത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഒരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്താത്ത, ഞങ്ങൾക്ക് ഉപകാരം ചെയ്യാനോ ഉപദ്രവം ഏൽപ്പിക്കാനോ സാധിക്കാത്ത ബിംബങ്ങളെ അല്ലാഹുവിന് പുറമെ ഞങ്ങൾ ആരാധിക്കുകയും, അങ്ങനെ (അല്ലാഹു) ഞങ്ങൾക്ക് ഇസ്ലാമിലേക്ക് സന്മാർഗം നൽകിയതിന് ശേഷം അതിൽ നിന്ന് ഞങ്ങൾ പുറത്തു പോവുകയും ചെയ്യുകയോ?! അങ്ങനെ പിശാചുക്കൾ വഴികേടിലാക്കിയവരെ പോലെ നാം ആയിത്തീരുകയും ചെയ്യാനോ?! (പിശാച് അത്തരക്കാരെ) പരിഭ്രാന്തരായി ഉപേക്ഷിക്കുകയും, അവന് യാതൊരു മാർഗവും കണ്ടെത്താൻ സാധിക്കാതെയാവുകയും ചെയ്തിരിക്കുന്നു. നേർവഴിയിൽ നിലകൊള്ളുന്ന, അവനെ സത്യത്തിലേക്ക് ക്ഷണിക്കുന്ന ചില കൂട്ടുകാർ അവനുണ്ട്. എന്നാൽ അവരുടെ ക്ഷണം സ്വീകരിക്കാൻ അവൻ വിസമ്മതിച്ചു നിലകൊള്ളുകയാണ്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: തീർച്ചയായും അല്ലാഹുവിൻ്റെ (അടുക്കൽ നിന്നുള്ള) സന്മാർഗമാകുന്നു യഥാർത്ഥ സന്മാർഗം. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവിനെ ഏകനാക്കി കൊണ്ടും, അവനെ മാത്രം ആരാധിച്ചു കൊണ്ടും അവന് മാത്രം കീഴൊതുങ്ങുന്നവരാകാൻ അല്ലാഹു നമ്മോട് കൽപ്പിച്ചിരിക്കുന്നു. അവനാകുന്നു സർവലോകരുടെയും രക്ഷിതാവായുള്ളവൻ.