Skip to main content

وَكَيْفَ اَخَافُ مَآ اَشْرَكْتُمْ وَلَا تَخَافُوْنَ اَنَّكُمْ اَشْرَكْتُمْ بِاللّٰهِ مَا لَمْ يُنَزِّلْ بِهٖ عَلَيْكُمْ سُلْطٰنًا ۗفَاَيُّ الْفَرِيْقَيْنِ اَحَقُّ بِالْاَمْنِۚ اِنْ كُنْتُمْ تَعْلَمُوْنَۘ   ( الأنعام: ٨١ )

wakayfa
وَكَيْفَ
And how
എങ്ങിനെയാണു, എങ്ങിനെ
akhāfu
أَخَافُ
could I fear
ഞാന്‍ ഭയപ്പെടും, ഭയപ്പെടുന്നതു
mā ashraktum
مَآ أَشْرَكْتُمْ
what you associate (with Allah)
നിങ്ങള്‍ പങ്കു ചേര്‍ത്തതിനെ
walā takhāfūna
وَلَا تَخَافُونَ
while not you fear
നിങ്ങള്‍ ഭയപ്പെടുന്നുമില്ല (എന്നിരിക്കെ)
annakum ashraktum
أَنَّكُمْ أَشْرَكْتُم
that you have associated
നിങ്ങള്‍ പങ്കുചേര്‍ത്തതിനെക്കുറിച്ചു
bil-lahi
بِٱللَّهِ
with Allah
അല്ലാഹുവിനോടു
mā lam yunazzil
مَا لَمْ يُنَزِّلْ
what not did He send down
അവന്‍ ഇറക്കിയിട്ടില്ലാത്തതിനെ
bihi
بِهِۦ
for it
അതിനെപ്പറ്റി, അതിനു
ʿalaykum
عَلَيْكُمْ
to you
നിങ്ങള്‍ക്കു
sul'ṭānan
سُلْطَٰنًاۚ
any authority
ഒരു അധികൃത രേഖ, (തെളിവു)
fa-ayyu
فَأَىُّ
So which
അപ്പോള്‍ ഏതാണു (ആരാണു)
l-farīqayni
ٱلْفَرِيقَيْنِ
(of) the two parties
രണ്ടു കൂട്ടരില്‍, വിഭാഗങ്ങളില്‍
aḥaqqu
أَحَقُّ
has more right
അധികം അവകാശപ്പെട്ടതു, അര്‍ഹര്‍
bil-amni
بِٱلْأَمْنِۖ
to security
നിര്‍ഭയതക്ക്, സമാധാനത്തിനു
in kuntum
إِن كُنتُمْ
if you
നിങ്ങളാണെങ്കില്‍
taʿlamūna
تَعْلَمُونَ
know?"
നിങ്ങള്‍ അറിയുന്നു

Wa kaifa akhaafu maaa ashraktum wa laa takhaafoona annakum ashraktum billaahi maa lam yunazzil bihee 'alaikum sultaanaa; fa aiyul fareeqaini ahaqqu bil amni in kuntum ta'lamoon (al-ʾAnʿām 6:81)

English Sahih:

And how should I fear what you associate while you do not fear that you have associated with Allah that for which He has not sent down to you any authority? So which of the two parties has more right to security, if you should know?" (Al-An'am [6] : 81)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''നിങ്ങള്‍ അല്ലാഹുവിന് പങ്കാളികളാക്കുന്നവയെ ഞാനെങ്ങനെ പേടിക്കും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്കൊരു തെളിവും തന്നിട്ടില്ലാത്തവയെ അവനില്‍ പങ്കാളികളാക്കുന്നതിനെക്കുറിച്ച് ഭയപ്പെടുന്നുമില്ല. നാം ഇരുവിഭാഗങ്ങളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹര്‍? നിങ്ങള്‍ക്ക് തിരിച്ചറിവുണ്ടെങ്കില്‍ പറയൂ.'' (അല്‍അന്‍ആം [6] : 81)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍?[1] (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍.

[1] അല്ലാഹുവിനെ ഭയപ്പെടുന്നവന്‍ സൃഷ്ടികളില്‍ ആരെയും ഭയപ്പെടുന്ന പ്രശ്‌നമില്ല. ബഹുദൈവവിശ്വാസികളാവട്ടെ അസംഖ്യം ദേവീദേവന്‍മാരെ ഭയപ്പെടേണ്ടി വരുന്നു. ശരിയായ അര്‍ത്ഥത്തിലുളള നിര്‍ഭയത്വത്തെപ്പറ്റി അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.