Those are the ones whom Allah has guided, so from their guidance take an example. Say, "I ask of you for it [i.e., this message] no payment. It is not but a reminder for the worlds." (Al-An'am [6] : 90)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവരെതന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. അതിനാല്‍ അവരുടെ സത്യപാത നീയും പിന്തുടരുക. പറയുക: 'ഇതിന്റെ പേരിലൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്ബോധനമല്ലാതൊന്നുമല്ല.' (അല്‍അന്‍ആം [6] : 90)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്ന്ന് കൊള്ളുക. (നബിയേ,) പറയുക: ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
2 Mokhtasar Malayalam
ആ നബിമാരും അവരോടൊപ്പം പറയപ്പെട്ട അവരുടെ പിതാക്കളും മക്കളും സഹോദരങ്ങളുമായിട്ടുള്ളവർ; അവരാകുന്നു യഥാർത്ഥ സന്മാർഗത്തിൻ്റെ ആളുകൾ. അതിനാൽ നീ അവരെ പിൻപറ്റുകയും, മാതൃകയാക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ ജനതയോട് പറയുകയും ചെയ്യുക: ഈ ഖുർആൻ നിങ്ങൾക്ക് എത്തിച്ചു തരുന്നതിന് നിങ്ങളിൽ നിന്ന് എന്തെങ്കിലുമൊരു പ്രതിഫലം ഞാൻ ആവശ്യപ്പെടുന്നില്ല. മനുഷ്യരിലും ജിന്നുകളിലും പെട്ട ലോകർക്കുള്ള ഉൽബോധനമല്ലാതെ മറ്റൊന്നുമല്ല ഈ ഖുർആൻ. അവർ അത് മുഖേന ശരിയുടെ വഴിയായ സ്വിറാത്വുൽ മുസ്തഖീം (നേരായ മാർഗം) കണ്ടെത്തുന്നതിനത്രെ അത്.