When the hypocrites come to you, [O Muhammad], they say, "We testify that you are the Messenger of Allah." And Allah knows that you are His Messenger, and Allah testifies that the hypocrites are liars. (Al-Munafiqun [63] : 1)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കപടവിശ്വാസികള്‍ നിന്റെ അടുത്തുവന്നാല്‍ പറയും: ''തീര്‍ച്ചയായും അങ്ങ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.'' അല്ലാഹുവിന്നറിയാം, നിശ്ചയമായും നീ അവന്റെ ദൂതനാണെന്ന്. കപടവിശ്വാസികള്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവും സാക്ഷ്യം വഹിക്കുന്നു. (അല്‍മുനാഫിഖൂന്‍ [63] : 1)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
കപട വിശ്വാസികള്‍ നിന്റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിഖുകള്‍ (കപടന്മാര്) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സദസ്സിൽ കപടവിശ്വാസികൾ സന്നിഹിതരായാൽ അവർ ഇസ്ലാം പുറത്തേക്ക് കാണിക്കുകയും, ഇസ്ലാമിനോടുള്ള നിഷേധം മനസ്സിൽ ഒളിപ്പിച്ചു വെക്കുകയും ചെയ്യും. 'നിങ്ങൾ ശരിക്കും അല്ലാഹുവിൻ്റെ ദൂതനാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു' എന്ന് അവർ പറയുന്നു. എന്നാൽ നീ ശരിയായ ദൂതനാണെന്ന് അല്ലാഹുവിനറിയാം. മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണെന്ന് തങ്ങൾ ഹൃദയത്തിൽ തൊട്ട് സാക്ഷ്യം വഹിക്കുന്നു എന്ന കപടവിശ്വാസികളുടെ വർത്തമാനം തനിച്ച കളവാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.