Skip to main content

اِتَّخَذُوْٓا اَيْمَانَهُمْ جُنَّةً فَصَدُّوْا عَنْ سَبِيْلِ اللّٰهِ ۗاِنَّهُمْ سَاۤءَ مَا كَانُوْا يَعْمَلُوْنَ   ( المنافقون: ٢ )

ittakhadhū
ٱتَّخَذُوٓا۟
They take
അവർ ആക്കിയിരിക്കുന്നു
aymānahum
أَيْمَٰنَهُمْ
their oaths
തങ്ങളുടെ ശപഥ (സത്യ)ങ്ങളെ
junnatan
جُنَّةً
(as) a cover
ഒരു തടവു, മറവു, പരിച
faṣaddū
فَصَدُّوا۟
so they turn away
അങ്ങിനെ അവർ തടഞ്ഞു , തട്ടിക്കളഞ്ഞു
ʿan sabīli
عَن سَبِيلِ
from (the) Way
മാർഗത്തിൽനിന്നു
l-lahi
ٱللَّهِۚ
(of) Allah
അല്ലാഹുവിന്റെ
innahum
إِنَّهُمْ
Indeed
നിശ്ചയമായും അവർ
sāa
سَآءَ
evil is
എത്രയോ (വളരെ) ദുഷിച്ചതാണു
mā kānū yaʿmalūna
مَا كَانُوا۟ يَعْمَلُونَ
what they used (to) do
അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്

Ittakhazoo aymaanahum junnatan fasaddoo 'an sabeelil laah; innahum saaa'a maa kaanoo ya'maloon (al-Munāfiq̈ūn 63:2)

English Sahih:

They have taken their oaths as a cover, so they averted [people] from the way of Allah. Indeed, it was evil that they were doing. (Al-Munafiqun [63] : 2)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ തങ്ങളുടെ ശപഥങ്ങളെ പരിചയാക്കുകയാണ്. അങ്ങനെ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ നീചം തന്നെ. (അല്‍മുനാഫിഖൂന്‍ [63] : 2)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്‌.[1] അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത തന്നെ.

[1] ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ പല കുതന്ത്രങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കപടന്മാര്‍ ആത്മരക്ഷയ്ക്കുവേണ്ടി സ്വീകരിച്ചിരുന്ന ഒരു തന്ത്രം മാത്രമായിരുന്നു തങ്ങള്‍ സത്യവിശ്വാസികളാണെന്ന് ആണയിട്ടു പറയല്‍.