And when you see them, their forms please you, and if they speak, you listen to their speech. [They are] as if they were pieces of wood propped up – they think that every shout is against them. They are the enemy, so beware of them. May Allah destroy them; how are they deluded? (Al-Munafiqun [63] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നീ അവരെ കണ്ടാല്‍ അവരുടെ ആകാരം നിന്നെ വിസ്മയഭരിതനാക്കും. അവര്‍ സംസാരിച്ചാലോ അവരുടെ വാക്കുകള്‍ നീ കേട്ടിരുന്നുപോകും. ചാരിവെച്ച മരത്തടികള്‍ പോലെയാണ് അവര്‍. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ കരുതുന്നു. അവര്‍ തന്നെയാണ് ശത്രു. അവരെ സൂക്ഷിക്കുക. അല്ലാഹു അവരെ തുലക്കട്ടെ. എവിടേക്കാണവര്‍ വഴിതെറ്റിപ്പോകുന്നത്? (അല്‍മുനാഫിഖൂന്‍ [63] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക് കേട്ടിരുന്നു പോകും.[1] അവര്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും.[2] അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്?
[1] നല്ല ആകാരസൗഷ്ഠവമുള്ളവരും സമര്‍ത്ഥമായി സംസാരിക്കാന്‍ കഴിവുള്ളവരുമായിരുന്നു കപടന്മാര് എന്നര്‍ത്ഥം. [2] കപടന്മാര്ക്ക് എപ്പോഴും ആശങ്കയായിരിക്കും. തങ്ങളുടെ നിജസ്ഥിതി ആരെങ്കിലും അറിയുന്നുേണ്ടാ എന്നറിയാന്‍ അവര്‍ സദാ കാതോര്‍ത്ത് നടക്കും. അപ്പോള്‍ കേള്‍ക്കുന്ന പല ശബ്ദങ്ങളും തങ്ങള്‍ക്കെതിരിലുള്ളതാണെന്ന് ധരിച്ച് അവര്‍ വേവലാതിപ്പെടും.
2 Mokhtasar Malayalam
നോക്കി നിന്നാൽ അവരുടെ ശരീരപ്രകൃതികളും രൂപങ്ങളും നിന്നെ അത്ഭുതപ്പെടുത്തും; കാരണം അത്ര മാത്രം അനുഗ്രഹങ്ങളിലും സുഖാഢംഭരങ്ങളിലുമാണ് അവർ ജീവിക്കുന്നത്. അവർ സംസാരിച്ചാൽ നീ അത് കേട്ടിരുന്നു പോകും; അത്ര മാത്രം മനോഹരമാണ് വാക്കുകൾ! അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ സദസ്സിൽ ചാരി വെച്ച മരത്തടി പോലെയാണ് അവർ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. നീ പറയുന്നതൊന്നും അവർക്ക് മനസ്സിലാകുന്നില്ല; അതവർ ഉൾക്കൊള്ളുന്നുമില്ല. എല്ലാ ശബ്ദവും തങ്ങൾക്കെതിരാണെന്നാണ് അവർ ധരിക്കുന്നത്; അത്ര വലിയ പേടിത്തൊണ്ടന്മാരാണ് അവർ. അവർ തന്നെയാകുന്നു യഥാർഥ ശത്രു. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- നീ അവരെ സൂക്ഷിക്കുക! നിൻ്റെ രഹസ്യങ്ങൾ അവർ പരസ്യമാക്കുകയോ, നിനക്കെതിരെ അവർ തന്ത്രം മെനയുകയോ ചെയ്തേക്കാം. അല്ലാഹു അവരെ ശപിക്കട്ടെ! എങ്ങനെയാണ് ഇത്ര വ്യക്തമായ തെളിവുകൾ ദർശിച്ചിട്ടും അവർ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തെറ്റിപ്പോയത്?!