Skip to main content

اِنْ تُقْرِضُوا اللّٰهَ قَرْضًا حَسَنًا يُّضٰعِفْهُ لَكُمْ وَيَغْفِرْ لَكُمْۗ وَاللّٰهُ شَكُوْرٌ حَلِيْمٌۙ   ( التغابن: ١٧ )

in tuq'riḍū
إِن تُقْرِضُوا۟
If you loan
നിങ്ങള്‍ കടം കൊടുക്കുന്നപക്ഷം
l-laha
ٱللَّهَ
(to) Allah
അല്ലാഹുവിനു
qarḍan ḥasanan
قَرْضًا حَسَنًا
a loan goodly
നല്ലതായ കടം
yuḍāʿif'hu lakum
يُضَٰعِفْهُ لَكُمْ
He will multiply it for you
അതിനെ അവന്‍ നിങ്ങൾക്ക് ഇരട്ടിയാക്കിത്തരും
wayaghfir lakum
وَيَغْفِرْ لَكُمْۚ
and will forgive you
നിങ്ങൾക്കവൻ പൊറുക്കുകയും ചെയ്യും
wal-lahu shakūrun
وَٱللَّهُ شَكُورٌ
And Allah (is) Most Appreciative
അല്ലാഹു വളരെ നന്ദിയുള്ളവനാണു
ḥalīmun
حَلِيمٌ
Most Forbearing
സഹനശീലനാണ്

In tuqridul laaha qardan hasanany yudd'ifhu lakum wa yaghfir lakum; wallaahu Shakoorun Haleem (at-Taghābun 64:17)

English Sahih:

If you loan Allah a goodly loan, He will multiply it for you and forgive you. And Allah is [most] Appreciative and Forbearing, (At-Taghabun [64] : 17)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം നല്‍കുകയാണെങ്കില്‍ അവന്‍ നിങ്ങള്‍ക്കത് ഇരട്ടിയായി മടക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുക്കും. അല്ലാഹു ഏറെ നന്ദി കാണിക്കുന്നവനും ക്ഷമാലുവുമാകുന്നു. (അത്തഗാബുന്‍ [64] : 17)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു.