Those who disbelieve have claimed that they will never be resurrected. Say, "Yes, by my Lord, you will surely be resurrected; then you will surely be informed of what you did. And that, for Allah, is easy." (At-Taghabun [64] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യനിഷേധികള്‍ വാദിച്ചു, തങ്ങളൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന്. പറയുക: എന്റെ നാഥന് സാക്ഷി! നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെചെയ്യും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും; തീര്‍ച്ച. അത് അല്ലാഹുവിന് നന്നേ എളുപ്പമാണ്. (അത്തഗാബുന്‍ [64] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്പിച്ചു.(നബിയേ,)പറയുക: അതെ; എന്റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്ത്തെഴുന്നേല്പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ അവിശ്വസിച്ചവർ തങ്ങളുടെ മരണശേഷം അല്ലാഹു തങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കില്ലെന്ന് ജൽപ്പിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടരോട് പറയുക: അതെ! എൻ്റെ രക്ഷിതാവിനെ തന്നെയാണ സത്യം! നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുക തന്നെ ചെയ്യും. ശേഷം ഭൂമിയിൽ നിങ്ങൾ ചെയ്ത പ്രവർത്തനങ്ങളെ കുറിച്ച് തീർച്ചയായും നിങ്ങൾക്ക് വിവരം നൽകപ്പെടുകയും ചെയ്യും. അങ്ങനെ പുനർജീവിപ്പിക്കുക എന്നത് അല്ലാഹുവിന് വളരെ എളുപ്പമുള്ള കാര്യമാകുന്നു. തീർച്ചയായും അവൻ നിങ്ങളെ ഒന്നാമത്തെ തവണ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി നിങ്ങളുടെ മരണശേഷം ഒരിക്കൽ കൂടി നിങ്ങളെ പുനരുജ്ജീവിപ്പിക്കുവാൻ അവൻ കഴിവുള്ളവനാണ്.