Skip to main content

قَالَ مَا مَنَعَكَ اَلَّا تَسْجُدَ اِذْ اَمَرْتُكَ ۗقَالَ اَنَا۠ خَيْرٌ مِّنْهُۚ خَلَقْتَنِيْ مِنْ نَّارٍ وَّخَلَقْتَهٗ مِنْ طِيْنٍ   ( الأعراف: ١٢ )

qāla
قَالَ
(Allah) said
അവന്‍ പറഞ്ഞു
mā manaʿaka
مَا مَنَعَكَ
"What prevented you
നിന്നെ തടസ്സപ്പെടുത്തിയതെന്തു, എന്താണു നിന്നെ മുടക്കിയതു
allā tasjuda
أَلَّا تَسْجُدَ
that not you prostrate
നീ സുജൂദു ചെയ്യാതിരിക്കുവാന്‍
idh amartuka
إِذْ أَمَرْتُكَۖ
when I commanded you?"
നിന്നോടു ഞാന്‍ കല്‍പിച്ചപ്പോള്‍, കല്‍പിച്ച സ്ഥിതിക്കു
qāla
قَالَ
(Shaitaan) said
അവന്‍ പറഞ്ഞു
anā khayrun
أَنَا۠ خَيْرٌ
"I am better
ഞാന്‍ ഉത്തമനാകുന്നു
min'hu
مِّنْهُ
than him
അവനെക്കാള്‍
khalaqtanī
خَلَقْتَنِى
You created me
എന്നെ നീ സൃഷ്ടിച്ചിരിക്കുന്നു
min nārin
مِن نَّارٍ
from fire
അഗ്നിയില്‍നിന്നു
wakhalaqtahu
وَخَلَقْتَهُۥ
and You created him
അവനെ നീ സൃഷ്ടിച്ചിരിക്കുന്നു
min ṭīnin
مِن طِينٍ
from clay"
കളിമണ്ണില്‍നിന്നു

Qaala maa mana'aka allaa tasjuda iz amartuka qaala ana khairum minhu khalaqtanee min naarinw wa khalaqtahoo min teen (al-ʾAʿrāf 7:12)

English Sahih:

[Allah] said, "What prevented you from prostrating when I commanded you?" [Satan] said, "I am better than him. You created me from fire and created him from clay [i.e., earth]." (Al-A'raf [7] : 12)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹു ചോദിച്ചു: ''ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ പ്രണാമമര്‍പ്പിക്കുന്നതില്‍ നിന്ന് നിന്നെ തടഞ്ഞതെന്ത്?'' അവന്‍ പറഞ്ഞു: ''ഞാനാണ് അവനേക്കാള്‍ മെച്ചം. നീയെന്നെ സൃഷ്ടിച്ചത് തീയില്‍ നിന്നാണ്. അവനെ മണ്ണില്‍ നിന്നും.'' (അല്‍അഅ്റാഫ് [7] : 12)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും.