Skip to main content

قَالَ فِرْعَوْنُ اٰمَنْتُمْ بِهٖ قَبْلَ اَنْ اٰذَنَ لَكُمْۚ اِنَّ هٰذَا لَمَكْرٌ مَّكَرْتُمُوْهُ فِى الْمَدِيْنَةِ لِتُخْرِجُوْا مِنْهَآ اَهْلَهَاۚ فَسَوْفَ تَعْلَمُوْنَ  ( الأعراف: ١٢٣ )

qāla fir'ʿawnu
قَالَ فِرْعَوْنُ
Said Firaun
ഫിര്‍ഔന്‍ പറഞ്ഞു
āmantum
ءَامَنتُم
"You believed
നിങ്ങള്‍ വിശ്വസിച്ചുവോ
bihi
بِهِۦ
in him
അവനില്‍
qabla
قَبْلَ
before
മുമ്പു
an ādhana
أَنْ ءَاذَنَ
[that] I give permission
ഞാന്‍ സമ്മതം തരുന്നതിനു
lakum
لَكُمْۖ
to you
നിങ്ങള്‍ക്കു
inna hādhā
إِنَّ هَٰذَا
Indeed this
നിശ്ചയമായും ഇതു
lamakrun
لَمَكْرٌ
(is) surely a plot
ഒരു തന്ത്രംതന്നെ
makartumūhu
مَّكَرْتُمُوهُ
you have plotted it
നിങ്ങളതു തന്ത്രം ചെയ്തു (നടത്തിയിരിക്കുന്നു)
fī l-madīnati
فِى ٱلْمَدِينَةِ
in the city
നഗരത്തില്‍
litukh'rijū
لِتُخْرِجُوا۟
so that you may drive out
നിങ്ങള്‍ പുറത്താക്കുവാന്‍വേണ്ടി
min'hā
مِنْهَآ
from it
അതില്‍ നിന്നു
ahlahā
أَهْلَهَاۖ
its people
അതിലെ ആള്‍ക്കാരെ
fasawfa
فَسَوْفَ
But soon
അതിനാല്‍ വഴിയെ
taʿlamūna
تَعْلَمُونَ
you will know
നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം.

Qaala Fir'awnu aamantum bihee qabla an aazana lakum; inna haaza lamakrum makartumoohu filmadeenati litukhrijoo minhaaa ahlahaa fasawfa ta'almoon (al-ʾAʿrāf 7:123)

English Sahih:

Said Pharaoh, "You believed in him before I gave you permission. Indeed, this is a conspiracy which you conspired in the city to expel therefrom its people. But you are going to know. (Al-A'raf [7] : 123)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഫറവോന്‍ പറഞ്ഞു: ''ഞാന്‍ അനുവാദം തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിക്കുകയോ? സംശയമില്ല; ഇതൊരു കൊടുംവഞ്ചന തന്നെ. ഇന്നാട്ടുകാരെ ഇവിടെ നിന്ന് പുറത്താക്കാനായി നിങ്ങളിവിടെ വെച്ചു നടത്തിയ ഗൂഢതന്ത്രമാണിത്. അതിനാല്‍ ഇതിന്റെ തിക്ത ഫലം നിങ്ങളിതാ അറിയാന്‍ പോകുന്നു. (അല്‍അഅ്റാഫ് [7] : 123)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്‌. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.