Wa maa tanqimu minnaaa illaaa an aamannaa bi Aayaati Rabbinaa lammaa jaaa'atnaa; Rabbanaaa afrigh 'alainaa sabranw wa tawaffanaa muslimeen (al-ʾAʿrāf 7:126)
And you do not resent us except because we believed in the signs of our Lord when they came to us. Our Lord, pour upon us patience and let us die as Muslims [in submission to You]." (Al-A'raf [7] : 126)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''ഞങ്ങളുടെ നാഥന്റെ തെളിവുകള്‍ ഞങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ ഞങ്ങളതില്‍ വിശ്വസിച്ചു. അതിന്റെ പേരില്‍ മാത്രമാണല്ലോ താങ്കള്‍ പ്രതികാരത്തിനൊരുങ്ങുന്നത്. ഞങ്ങളുടെ നാഥാ; ഞങ്ങള്‍ക്കു നീ ക്ഷമ നല്കേണമേ! ഞങ്ങളെ നീ മുസ്ലിംകളായി മരിപ്പിക്കേണമേ!'' (അല്‍അഅ്റാഫ് [7] : 126)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ.
2 Mokhtasar Malayalam
ഫിർഔൻ! ഞങ്ങളുടെ രക്ഷിതാവിൻ്റെ ദൃഷ്ടാന്തങ്ങൾ മൂസായുടെ കയ്യിലൂടെ വെളിപ്പെട്ടത് കണ്ടപ്പോൾ അതിൽ ഞങ്ങൾ വിശ്വസിച്ചു എന്നതല്ലാതെ മറ്റൊന്നും നിനക്ക് ഞങ്ങളെക്കുറിച്ച് ആക്ഷേപിക്കാനോ ഞങ്ങളുടെ അടുക്കൽ തെറ്റായി കണ്ടെത്താനോ ഇല്ലല്ലോ?! ആക്ഷേപിക്കപ്പെടാനുള്ള ഒരു തെറ്റായിട്ടാണ് അതിനെ നീ കാണുന്നതെങ്കിൽ ആ തെറ്റ് ചെയ്തവർ തന്നെയാകുന്നു ഞങ്ങൾ. ശേഷം വിനയാന്വിതരായി അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് മേൽ നീ ക്ഷമ ചൊരിയുകയും, സത്യത്തിന് മേൽ ഉറച്ചു നിലകൊള്ളാൻ കഴിയുന്ന രൂപത്തിൽ ക്ഷമ കൊണ്ട് ഞങ്ങളെ മൂടുകയും ചെയ്യേണമേ! ഞങ്ങളെ നീ മുസ്ലിംകളായി -നിനക്ക് സമർപ്പിച്ചവരും, നിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങിയവരും, നിൻ്റെ ദൂതനെ പിൻപറ്റുന്നവരുമായി- മരിപ്പിക്കുകയും ചെയ്യേണമേ!