Skip to main content

فَاَرْسَلْنَا عَلَيْهِمُ الطُّوْفَانَ وَالْجَرَادَ وَالْقُمَّلَ وَالضَّفَادِعَ وَالدَّمَ اٰيٰتٍ مُّفَصَّلٰتٍۗ فَاسْتَكْبَرُوْا وَكَانُوْا قَوْمًا مُّجْرِمِيْنَ  ( الأعراف: ١٣٣ )

fa-arsalnā
فَأَرْسَلْنَا
So We sent
അപ്പോള്‍ (എന്നിട്ടു) നാം അയച്ചു
ʿalayhimu
عَلَيْهِمُ
on them
അവരില്‍
l-ṭūfāna
ٱلطُّوفَانَ
the flood
ജലപ്രളയം, വെള്ളപ്പൊക്കം, വമ്പിച്ച ആപത്തും
wal-jarāda
وَٱلْجَرَادَ
and the locusts
വെട്ടുകിളിയും
wal-qumala
وَٱلْقُمَّلَ
and the lice
പേനും, ചെള്ളും
wal-ḍafādiʿa
وَٱلضَّفَادِعَ
and the frogs
തവളകളും
wal-dama
وَٱلدَّمَ
and the blood
രക്തവും
āyātin
ءَايَٰتٍ
(as) signs
ദൃഷ്ടാന്തങ്ങളായിട്ടു
mufaṣṣalātin
مُّفَصَّلَٰتٍ
manifest
വിസ്തരിക്ക (വിശദകരിക്ക)പ്പെട്ട
fa-is'takbarū
فَٱسْتَكْبَرُوا۟
but they showed arrogance
എന്നിട്ടവര്‍ അഹംഭാവം നടിച്ചു
wakānū
وَكَانُوا۟
and they were
അവരായിരുന്നു താനും, ആയിത്തീരുകയും ചെയ്തു
qawman
قَوْمًا
a people
ഒരു ജനത
muj'rimīna
مُّجْرِمِينَ
criminal
കുറ്റവാളികളായ.

Fa arsalnaa 'alaihimut toofaana waljaraada walqum mala waddafaadi'a waddama Aayaatim mufassalaatin fastakbaroo wa kaanoo qawmam mujrimeen (al-ʾAʿrāf 7:133)

English Sahih:

So We sent upon them the flood and locusts and lice and frogs and blood as distinct signs, but they were arrogant and were a criminal people. (Al-A'raf [7] : 133)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ നാം അവരുടെ നേരെ വെള്ളപ്പൊക്കം, വെട്ടുകിളി, കീടങ്ങള്‍, തവളകള്‍, രക്തം എന്നീ വ്യക്തമായ ദൃഷ്ടാന്തങ്ങളയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയാണുണ്ടായത്. കുറ്റവാളികളായ ജനമായിരുന്നു അവര്‍. (അല്‍അഅ്റാഫ് [7] : 133)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു.