[Allah] said, "O Moses, I have chosen you over the people with My messages and My words [to you]. So take what I have given you and be among the grateful." (Al-A'raf [7] : 144)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു പറഞ്ഞു: ''മൂസാ, ഞാനെന്റെ സന്ദേശങ്ങളാലും സംഭാഷണങ്ങളാലും മറ്റെല്ലാ മനുഷ്യരെക്കാളും പ്രാധാന്യം നല്കി നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്കു തന്നതൊക്കെ മുറുകെപ്പിടിക്കുക. നന്ദിയുള്ളവനായിത്തീരുകയും ചെയ്യുക.'' (അല്‍അഅ്റാഫ് [7] : 144)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവന് (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, എന്റെ സന്ദേശങ്ങള്‍കൊണ്ടും, എന്റെ (നേരിട്ടുള്ള) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക് നല്‍കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.
2 Mokhtasar Malayalam
അല്ലാഹു മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: മൂസാ! ഞാൻ നിന്നെ തിരഞ്ഞെടുക്കുകയും, എൻ്റെ സന്ദേശവുമായി ജനങ്ങളിലേക്ക് നിന്നെ നിയോഗിച്ച് കൊണ്ട് അവരിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവനാക്കുകയും ചെയ്തിരിക്കുന്നു. ഒരു മദ്ധ്യസ്ഥനുമില്ലാതെ നിന്നോട് സംസാരിക്കുക വഴി (അല്ലാഹുവുമായി സംസാരിക്കുക എന്ന) ശ്രേഷ്ഠതയും ഞാൻ നിനക്ക് നൽകിയിരിക്കുന്നു. അതിനാൽ ഞാൻ നിനക്ക് നൽകിയിട്ടുള്ള ഈ മഹത്തരമായ പദവി സ്വീകരിക്കുക. ഉന്നതമായ ഈ അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നവരിൽ നീ ഉൾപ്പെടുകയും ചെയ്യുക.