And the people of Moses made, after [his departure], from their ornaments a calf – an image having a lowing sound. Did they not see that it could neither speak to them nor guide them to a way? They took it [for worship], and they were wrongdoers. (Al-A'raf [7] : 148)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മൂസാ പോയശേഷം അദ്ദേഹത്തിന്റെ ജനത തങ്ങളുടെ ആഭരണങ്ങള്‍ കൊണ്ട്, മുക്രയിടുന്ന ഒരു പശുക്കിടാവിന്റെ രൂപമുണ്ടാക്കി. അത് അവരോട് സംസാരിക്കുന്നില്ലെന്നും അതവരെ നേര്‍വഴിയില്‍ നയിക്കുന്നില്ലെന്നും അവര്‍ മനസ്സിലാക്കുന്നില്ലേ? എന്നിട്ടും അവരതിനെ ദൈവമാക്കി. അവര്‍ കടുത്ത അക്രമികള്‍ തന്നെ. (അല്‍അഅ്റാഫ് [7] : 148)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ (ആരാധ്യനായി) സ്വീകരിച്ചു. അതവരോട് സംസാരിക്കുകയില്ലെന്നും, അവര്‍ക്ക് വഴി കാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ആരാധ്യനായി) സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു.
2 Mokhtasar Malayalam
മൂസാ -عَلَيْهِ السَّلَامُ- തൻ്റെ രക്ഷിതാവായ അല്ലാഹുവുമായി രഹസ്യസംഭാഷണത്തിന് പോയതിന് ശേഷം അദ്ദേഹത്തിൻ്റെ ജനത അവരുടെ ആഭരണങ്ങളിൽ നിന്ന് ഒരു പശുക്കുട്ടിയെ നിർമ്മിച്ചിരുന്നു. അതിന് ആത്മാവില്ല; എന്നാൽ (അതിൽ നിന്ന് പുറപ്പെടുന്ന) ഒരു ശബ്ദമുണ്ട്. ഈ പശുക്കുട്ടിയുടെ രൂപം അവരോട് സംസാരിക്കുകയോ, -കണ്ടറിയാവുന്നതോ അനുഭവിച്ചറിയാവുന്നതോ ആയ- എന്തെങ്കിലുമൊരു നന്മയിലേക്ക് അവരെ നയിക്കുകയോ ചെയ്യുന്നില്ലെന്ന് അവർ മനസ്സിലാക്കിയിട്ടില്ലേ?! അവർക്ക് എന്തെങ്കിലുമൊരു ഉപകാരം അത് നേടിക്കൊടുക്കുകയോ, അവരിൽ നിന്ന് എന്തെങ്കിലുമൊരു ഉപദ്രവം അത് തടുത്തു വെക്കുകയോ ചെയ്യുന്നില്ലെന്നും അവർ ഗ്രഹിക്കുന്നില്ലേ?! അവരതിനെ ആരാധ്യനായി സ്വീകരിച്ചു; സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിച്ചു കൊണ്ടാണ് അവരത് ചെയ്തത്.