Wa lammaa suqita feee aideehim wa ra aw annahum qad dalloo qaaloo la'il lam yarhamnaa Rabbunaa wa yaghfir lanaa lanakoonanna minal khaasireen (al-ʾAʿrāf 7:149)
And when regret overcame them and they saw that they had gone astray, they said, "If our Lord does not have mercy upon us and forgive us, we will surely be among the losers." (Al-A'raf [7] : 149)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിന്നീട് അവര്‍ക്ക് കുറ്റവിചാരമുണ്ടാവുകയും തങ്ങള്‍ പിഴച്ചുപോയതായി അവര്‍ കണ്ടറിയുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ''ഞങ്ങളുടെ നാഥന് ഞങ്ങളോടു കരുണ കാണിക്കുകയും ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടപ്പെട്ടവരില്‍ പെട്ടുപോകും.'' (അല്‍അഅ്റാഫ് [7] : 149)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ക്കു ഖേദം തോന്നുകയും, തങ്ങള്‍ പിഴച്ച് പോയിരിക്കുന്നു എന്ന് അവര്‍ കാണുകയും ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് കരുണ കാണിക്കുകയും, ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരായിരിക്കും.
2 Mokhtasar Malayalam
അങ്ങനെ അല്ലാഹുവിനൊപ്പം പശുക്കുട്ടിയെ ആരാധ്യവസ്തുവായി സ്വീകരിച്ചതിലൂടെ (അല്ലാഹുവിൻ്റെ) നേരായ മാർഗത്തിൽ നിന്ന് തങ്ങൾ വഴിതെറ്റിയെന്ന് അവർക്ക് ബോധ്യപ്പെടുകയും, അവർ ഖേദിക്കുകയും പരിഭ്രാന്തരാവുകയും ചെയ്തപ്പോൾ അവർ അല്ലാഹുവിലേക്ക് താഴ്മയുള്ളവരായി വന്നു. അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് സൽകർമ്മങ്ങളിലേക്ക് ഞങ്ങളെ നയിക്കുകയും, പശുക്കുട്ടിയെ ആരാധിച്ചതിലൂടെ ഞങ്ങൾ ചെയ്ത തെറ്റ് ഞങ്ങൾക്ക് പൊറുത്തു നൽകുകയും ചെയ്തില്ലെങ്കിൽ ഇഹലോകവും പരലോകവും നഷ്ടപ്പെട്ടവരിൽ ഞങ്ങൾ ഉൾപ്പെടുക തന്നെ ചെയ്യുന്നതാണ്.