And We divided them throughout the earth into nations. Of them some were righteous, and of them some were otherwise. And We tested them with good [times] and bad that perhaps they would return [to obedience]. (Al-A'raf [7] : 168)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി വിഭജിച്ചിരിക്കുന്നു. അവരില്‍ സജ്ജനങ്ങളുണ്ട്. നേരെമറിച്ചുള്ളവരുമുണ്ട്. നാം അവരെ ഗുണദോഷങ്ങളാല്‍ പരീക്ഷിച്ചുകൊണ്ടിരുന്നു. ഒരുവേള അവര്‍ തിരിച്ചുവന്നെങ്കിലോ. (അല്‍അഅ്റാഫ് [7] : 168)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി പിരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ സദ്വൃത്തരുണ്ട്. അതിന് താഴെയുള്ളവരും അവരിലുണ്ട്. അവര്‍ മടങ്ങേണ്ടതിനായി നാം അവരെ നന്മകള്കൊണ്ടും തിന്മകള് കൊണ്ടും പരീക്ഷിക്കുകയുണ്ടായി.
2 Mokhtasar Malayalam
അവരെ (യഹൂദരെ) നാം ഭൂമിയിൽ ചിതറിയ രൂപത്തിലാക്കി. അവർ ഐക്യത്തിൽ നിലകൊണ്ട കാലഘട്ടത്തിന് ശേഷം അവരുടെ കൂട്ടത്തിൽ (ഉടലെടുക്കുന്ന) വിഭിന്ന കക്ഷികളെ കൊണ്ട് അവരെ നാം ഛിന്നഭിന്നമാക്കി. അക്കൂട്ടത്തിൽ അല്ലാഹുവിനോടുള്ള ബാധ്യതകളും, ജനങ്ങളോടുള്ള ബാധ്യതകളും നിറവേറ്റുന്ന സദ്വൃത്തരുണ്ട്. (നിർബന്ധ ബാധ്യതകൾ നിർവഹിക്കുകയും പാപങ്ങൾ ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട്) മിതത്വം പാലിക്കുന്നവരുമുണ്ട്. തിന്മകൾ പ്രവർത്തിച്ചു കൊണ്ട് സ്വന്തങ്ങളോട് അതിരുവിട്ടു പ്രവർത്തിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. എളുപ്പം നൽകിയും, പ്രയാസങ്ങൾ കൊണ്ടും അവരെ നാം പരീക്ഷിക്കുകയും ചെയ്തു; അവർ നിലകൊള്ളുന്ന (തെറ്റായ വഴിയിൽ നിന്ന്) അവർ മടങ്ങുന്നതിനായിരുന്നു അത്.