وَلِلّٰهِ الْاَسْمَاۤءُ الْحُسْنٰى فَادْعُوْهُ بِهَاۖ وَذَرُوا الَّذِيْنَ يُلْحِدُوْنَ فِيْٓ اَسْمَاۤىِٕهٖۗ سَيُجْزَوْنَ مَا كَانُوْا يَعْمَلُوْنَ ۖ ( الأعراف: ١٨٠ )
Wa lillaahil Asmaaa 'ul Husnaa fad'oohu bihaa wa zarul lazeena yulhidoona feee Asmaaa'ih; sa yujzawna maa kaanoo ya'maloon (al-ʾAʿrāf 7:180)
English Sahih:
And to Allah belong the best names, so invoke Him by them. And leave [the company of] those who practice deviation concerning His names. They will be recompensed for what they have been doing. (Al-A'raf [7] : 180)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന് അത്യുല്‍കൃഷ്ടമായ അനേകം നാമങ്ങളുണ്ട്. ആ നാമങ്ങളില്‍ തന്നെ നിങ്ങളവനെ വിളിച്ചു പ്രാര്‍ഥിക്കുക. അവന്റെ നാമങ്ങളില്‍ കൃത്രിമം കാണിക്കുന്നവരെ അവഗണിക്കുക. സംശയം വേണ്ട. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലം അവര്‍ക്ക് കിട്ടുക തന്നെ ചെയ്യും. (അല്‍അഅ്റാഫ് [7] : 180)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക,[1] അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ[2] നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും
[1] അല്ലാഹുവിൻ്റെ മഹദ്ഗുണങ്ങളെ കുറിക്കുന്ന ധാരാളം വിശേഷണനാമങ്ങള്‍ (ഉദാ: റഹ്മാന്‍, റഹീം) ഖുര്‍ആനിലും ഹദീസിലും വന്നിട്ടുണ്ട്. അല്ലാഹുവിന് 99 നാമങ്ങളുണ്ടെന്ന് ഹദീസില്‍ വന്നിട്ടുണ്ടെങ്കിലും വിശിഷ്ട നാമങ്ങളുടെ എണ്ണം ക്ലിപ്തമല്ലെന്നാണ് മറ്റുചില ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ നാമങ്ങള്‍ എടുത്തുപറഞ്ഞ് അല്ലാഹുവെ പ്രകീര്‍ത്തിക്കുന്നതും പേരുകള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതും മഹത്തായ പുണ്യകര്‍മ്മമത്രെ.
[2] അല്ലാഹുവിൻ്റെ നാമവിശേഷണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും, ദ്വയാര്‍ത്ഥമുള്ളതോ ദുസ്സൂചനകള്‍ ഉള്‍ക്കൊളളുന്നതോ ആയ പേരുകള്‍ അവനെപ്പറ്റി പ്രയോഗിക്കുന്നതും, അവൻ്റെ മഹദ്‌നാമങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതും ഇതില്‍പ്പെടുന്നു.