It is He who created you from one soul and created from it its mate that he might dwell in security with her. And when he [i.e., man] covers her, she carries a light burden [i.e., a pregnancy] and continues therein. And when it becomes heavy, they both invoke Allah, their Lord, "If You should give us a good [child], we will surely be among the grateful." (Al-A'raf [7] : 189)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഒരൊറ്റ സത്തയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നുതന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചു. ആ ഇണയോടൊത്ത് നിര്‍വൃതി നുകരാന്‍. അവന് അവളെ പുണര്‍ന്നു. അങ്ങനെ അവള് ഗര്‍ഭത്തിന്റെ ലഘുവായ ഭാരം വഹിച്ചു. അവള് അതും ചുമന്നു നടന്നു. പിന്നീട് അതവള്‍ക്ക് ഭാരമായപ്പോള്‍ അവരിരുവരും തങ്ങളുടെ നാഥനായ അല്ലാഹുവോട് പ്രാര്‍ഥിച്ചു: ''ഞങ്ങള്‍ക്ക് നീ നല്ലൊരു കുഞ്ഞിനെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങളെന്നും നന്ദിയുള്ളവരായിരിക്കും.'' (അല്‍അഅ്റാഫ് [7] : 189)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഒരൊറ്റ ദേഹത്തില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയേയും അവനുണ്ടാക്കി.[1] അവളോടൊത്ത് അവന് സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന് അവളെ പ്രാപിച്ചപ്പോള്‍ അവള് ലഘുവായ ഒരു (ഗര്‍ഭ) ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.
[1] അല്ലാഹു ആദമി(عليه السلام)നെ സൃഷ്ടിച്ചു. തുടര്‍ന്ന് ആദമില്‍ നിന്ന് ഇണയായ ഹവ്വായെയും, അനന്തരം ഒരേ വര്‍ഗത്തില്‍ നിന്ന് ആണിനെയും പെണ്ണിനെയും അവന് സൃഷ്ടിച്ചു വളര്‍ത്തിക്കൊണ്ടിരിക്കുന്നു.
2 Mokhtasar Malayalam
പുരുഷന്മാരേ! സ്ത്രീകളേ! അല്ലാഹുവാകുന്നു നിങ്ങളെ ഒരു ആത്മാവിൽ നിന്ന് -അതായത് ആദമിൽ നിന്ന്- സൃഷ്ടിച്ചത്. ആദമിൽ നിന്ന് അദ്ദേഹത്തിൻ്റെ ഇണ ഹവ്വാഇനെയും അവൻ സൃഷ്ടിച്ചു. ആദമിന് കൂട്ടായിരിക്കാനും, അവളിൽ സമാധാനം കണ്ടെത്തുന്നതിനും അദ്ദേഹത്തിൻ്റെ വാരിയെല്ലിൽ നിന്നാണ് ഹവ്വയെ സൃഷ്ടിച്ചത്. അങ്ങനെ ഒരു പുരുഷൻ തൻ്റെ ഇണയുമായി ബന്ധപ്പെടുകയും, അവൾ ഒരു ലഘുവായ ഭാരം -ഗർഭം- വഹിക്കുകയും ചെയ്തു; ഗർഭധാരണത്തിൻ്റെ ആരംഭത്തിൽ അവൾ പോലും (താൻ ഗർഭിണിയാണ് എന്നത്) അറിഞ്ഞിട്ടില്ല. അങ്ങനെ അവൾ യാതൊരു ഭാരവും അനുഭവിക്കാത്ത രീതിൽ അവളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് ദിവസങ്ങൾ തുടർന്നു പോയി. അങ്ങനെ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ ഭാരമേറിയപ്പോൾ രണ്ട് പേരും -ഭർത്താവും ഭാര്യയും- അവരുടെ രക്ഷിതാവായ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് നീ പൂർണമായ ശരീരപ്രകൃതിയുള്ള നല്ല ഒരു സന്താനത്തെ നൽകുകയാണെങ്കിൽ ഞങ്ങൾ നിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നവരിൽ ഉൾപ്പെടുന്നതാണ്; തീർച്ച.