[This is] a Book revealed to you, [O Muhammad] – so let there not be in your breast distress therefrom – that you may warn thereby and as a reminder to the believers. (Al-A'raf [7] : 2)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിനക്കിറക്കിയ വേദമാണിത്. ഇതേക്കുറിച്ച് നിന്റെ മനസ്സ് ഒട്ടും അശാന്തമാവേണ്ടതില്ല. മുന്നറിയിപ്പ് നല്‍കാനുള്ളതാണിത്. വിശ്വാസികള്‍ക്ക് ഉദ്ബോധനമേകാനും. (അല്‍അഅ്റാഫ് [7] : 2)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) നിനക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമത്രെ ഇത്. അതിനെ സംബന്ധിച്ച് നിന്റെ മനസ്സില്‍ ഒരു പ്രയാസവും ഉണ്ടായിരിക്കരുത്. അതു മുഖേന നീ താക്കീത് നല്കുവാന് വേണ്ടിയും സത്യവിശ്വാസികള്‍ക്ക് ഉല്‍ബോധനം നല്കുവാന് വേണ്ടിയുമാണത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്ക് മേൽ ഇറക്കി നൽകിയ ഗ്രന്ഥമാകുന്നു വിശുദ്ധ ഖുർആൻ. അതിനെ കുറിച്ച് താങ്കളുടെ മനസ്സിൽ ഒരു ഇടുക്കമോ സംശയമോ ഉണ്ടാകേണ്ടതില്ല. താങ്കൾ ജനങ്ങൾക്ക് താക്കീത് നൽകുന്നതിനും, അവരുടെ മേൽ തെളിവുകൾ സ്ഥാപിക്കുന്നതിനുമത്രെ അവൻ താങ്കൾക്ക് ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നത്. (അല്ലാഹുവിൽ) വിശ്വസിച്ചവരെ ഖുർആൻ മുഖേന താങ്കൾ ഉൽബോധിപ്പിക്കുന്നതിനുമാണ് താങ്കൾക്ക് അവൻ ഖുർആൻ അവതരിപ്പിച്ചിക്കുന്നത്. ഉൽബോധനം പ്രയോജനപ്പെടുന്നത് അവർക്കാകുന്നു.