O children of Adam, We have bestowed upon you clothing to conceal your private parts and as adornment. But the clothing of righteousness – that is best. That is from the signs of Allah that perhaps they will remember. (Al-A'raf [7] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനും പറ്റിയ വസ്ത്രങ്ങളുല്‍പാദിപ്പിച്ചു തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ വസ്ത്രമാണ് ഏറ്റം ഉത്തമം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണിത്. അവര്‍ മനസ്സിലാക്കി പാഠമുള്‍ക്കൊള്ളാന്‍. (അല്‍അഅ്റാഫ് [7] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്.
2 Mokhtasar Malayalam
ആദം സന്തതികളേ! നിങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറക്കുവാൻ നാം നിങ്ങൾക്ക് അനിവാര്യമായും വേണ്ട വസ്ത്രം നൽകിയിരിക്കുന്നു. ജനങ്ങൾക്കിടയിൽ അലങ്കാരം സ്വീകരിക്കാനായി പൂർണ്ണതയുടെ വസ്ത്രവും നാം നിങ്ങൾക്ക് നൽകിയിരിക്കുന്നു. പ്രകടമായ ഈ വസ്ത്രങ്ങളെക്കാൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് നിങ്ങളണിയുന്ന തഖ്'വയുടെ (സൂക്ഷ്മത) വസ്ത്രമാകുന്നു കൂടുതൽ ശ്രേഷ്ഠകരമായിട്ടുള്ളത്. അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തി നൽകുന്ന ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു ഈ പറയപ്പെട്ട വസ്ത്രം. അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾ ഓർക്കുന്നതിനും, അവക്ക് നിങ്ങൾ നന്ദി പ്രകടിപ്പിക്കുന്നതിനുമത്രെ അത്.