And who is more unjust than one who invents about Allah a lie or denies His verses? Those will attain their portion of the decree until, when Our messengers [i.e., angels] come to them to take them in death, they will say, "Where are those you used to invoke besides Allah?" They will say, "They have departed from us," and will bear witness against themselves that they were disbelievers. (Al-A'raf [7] : 37)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയോ ചെയ്തവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അവര്‍ ദൈവത്തിന്റെ വിധിത്തീര്‍പ്പനുസരിച്ചുള്ള തങ്ങളുടെ വിഹിതം ഏറ്റുവാങ്ങേണ്ടിവരിക തന്നെ ചെയ്യും. അങ്ങനെ അവരെ മരിപ്പിക്കാനായി നമ്മുടെ ദൂതന്മാര് അവരുടെ അടുത്ത് ചെല്ലുമ്പോള്‍ ചോദിക്കും: ''അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്നവര്‍ ഇപ്പോഴെവിടെ?'' അവര്‍ പറയും: ''അവരൊക്കെയും ഞങ്ങളെ കൈവിട്ടിരിക്കുന്നു.'' അങ്ങനെ, തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അവര്‍ തന്നെ തങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കും. (അല്‍അഅ്റാഫ് [7] : 37)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ തെളിവുകളെ നിഷേധിച്ചുതള്ളുകയോ ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്? (അല്ലാഹുവിന്റെ) രേഖയില്‍ തങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഓഹരി അത്തരക്കാര്‍ക്കു ലഭിക്കുന്നതാണ്. അവസാനം അവരെ മരിപ്പിക്കുവാനായി നമ്മുടെ ദൂതന്മാര് (മലക്കുകള്‍) അവരുടെ അടുത്ത് ചെല്ലുമ്പോള്‍ അവര്‍ പറയും: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നവരൊക്കെ എവിടെ? അവര്‍ പറയും : അവരൊക്കെ ഞങ്ങളെ വിട്ടുപോയിക്കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അവര്‍ക്കെതിരായി അവര്‍ തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്യും.
2 Mokhtasar Malayalam
അല്ലാഹുവിന് പങ്കാളിയുണ്ടെന്ന് ആരോപിച്ചു കൊണ്ട് കളവ് കെട്ടിച്ചമക്കുകയോ, അവന് കുറവുകളുണ്ടെന്ന് ജൽപ്പിക്കുകയോ, അല്ലാഹു പറയാത്തത് അവൻ്റെ മേൽ പറഞ്ഞുണ്ടാക്കുകയോ, അവൻ്റെ നേരായ മാർഗത്തിലേക്ക് നയിക്കുന്ന സുവ്യക്തമായ ദൃഷ്ടാന്തങ്ങളെ കളവാക്കുകയോ ചെയ്തവനെക്കാൾ അതിക്രമിയായി മറ്റാരുമില്ല. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർക്ക് ഇഹലോകത്ത് ലഭിക്കേണ്ട നന്മയും തിന്മയും ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് പ്രകാരം ലഭിക്കുന്നതാണ്. അങ്ങനെ മരണത്തിൻ്റെ മലക്കും അദ്ദേഹത്തിൻ്റെ കൂട്ടാളികളും ഇക്കൂട്ടരുടെ ആത്മാവുകൾ പിടികൂടുന്നതിനായി അവരുടെ അടുക്കൽ എത്തിയാൽ ആക്ഷേപിച്ചു കൊണ്ട് അവർ പറയും: അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചിരുന്ന ആരാധ്യന്മാർ എവിടെ?! നിങ്ങളെ സഹായിക്കുന്നതിനായി അവരെ വിളിച്ചു നോക്കുക. അപ്പോൾ ബഹുദൈവാരാധകർ മലക്കുകളോട് പറയും: ഞങ്ങൾ ആരാധിച്ചിരുന്ന ആരാധ്യന്മാർ ഞങ്ങളെ വിട്ടുപോവുകയും, മറയുകയും ചെയ്തിരിക്കുന്നു. അവയെല്ലാം എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല. തങ്ങൾ അല്ലാഹുവിനെ നിഷേധിക്കുന്നവരായിരുന്നെന്ന് അവർ സ്വയം സമ്മതിക്കും. എന്നാൽ ആ സന്ദർഭത്തിൽ അവരുടെ തിരിച്ചറിവ് അവർക്കെതിരെയുള്ള തെളിവ് മാത്രമായിരിക്കും; അത് അവർക്ക് യാതൊരു ഉപകാരവും ചെയ്യുകയില്ല.