Indeed, those who deny Our verses and are arrogant toward them – the gates of Heaven will not be opened for them, nor will they enter Paradise until a camel enters into the eye of a needle [i.e., never]. And thus do We recompense the criminals. (Al-A'raf [7] : 40)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നമ്മുടെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയും അവയുടെ നേരെ അഹന്ത നടിക്കുകയും ചെയ്തവര്‍ക്കുവേണ്ടി ഒരിക്കലും ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കുകയില്ല. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുവോളം അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അവ്വിധമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുക. (അല്‍അഅ്റാഫ് [7] : 40)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വേണ്ടി ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയേയില്ല.[1] ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുന്നത്.
[1] അവരുടെ സല്‍കര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുകയില്ല. മരണാനന്തരം അവരുടെ ആത്മാക്കൾക്കുവേണ്ടി ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയില്ലെന്ന് ഹദീഥുകളിൽ കാണാം.
2 Mokhtasar Malayalam
നമ്മുടെ സുവ്യക്തമായ ആയത്തുകളെ നിഷേധിക്കുകയും, അതിന് കീഴൊതുങ്ങുകയും വഴങ്ങുകയും ചെയ്യാതെ അഹങ്കാരം നടിക്കുകയും ചെയ്തവർ എല്ലാ നന്മകളിൽ നിന്നും നിരാശരാണ്; തീർച്ച. അവരുടെ നിഷേധം കാരണത്താൽ ആകാശത്തിൻ്റെ കവാടങ്ങൾ അവരുടെ പ്രവർത്തനങ്ങൾ കയറിപ്പോകാനായി തുറക്കപ്പെടുകയില്ല. അവർ മരിച്ചാൽ അവരുടെ ആത്മാവുകൾക്ക് വേണ്ടിയും അവ തുറക്കപ്പെടുകയില്ല. മൃഗങ്ങളുടെ കൂട്ടത്തിൽ ഏറെ വലിപ്പമുള്ള ഒട്ടകം, വസ്തുക്കളുടെ കൂട്ടത്തിൽ വളരെ ചെറുതായ സൂചിയുടെ ദ്വാരത്തിലൂടെ പ്രവേശിക്കുന്നത് വരെ അവർ സ്വർഗത്തിൽ പ്രവേശിക്കുകയുമില്ല. അത് -ഒട്ടകം സൂചിക്കുഴലിലൂടെ പ്രവേശിക്കുക എന്നത്- അസാധ്യമാണ് താനും. അതിനാൽ അവരുടെ സ്വർഗപ്രവേശനവും അസാധ്യമാണ്. ഈ രൂപത്തിലുള്ള പ്രതിഫലമാണ് ഗുരുതരമായ തിന്മകൾ പ്രവർത്തിച്ചവർക്ക് നാം നൽകുക.