We had certainly sent Noah to his people, and he said, "O my people, worship Allah; you have no deity other than Him. Indeed, I fear for you the punishment of a tremendous Day." (Al-A'raf [7] : 59)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്കയച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കു ദൈവമില്ല. ഒരു ഭീകര നാളിലെ കൊടിയ ശിക്ഷ നിങ്ങളെ ബാധിക്കുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.'' (അല്‍അഅ്റാഫ് [7] : 59)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും നിങ്ങള്‍ക്കില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്) ഞാന്‍ ഭയപ്പെടുന്നു.
2 Mokhtasar Malayalam
തീർച്ചയായും നൂഹിനെ അദ്ദേഹത്തിൻ്റെ ജനതയിലേക്കുള്ള ദൂതനായി നാം നിയോഗിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും, അവന് പുറമെയുള്ളവർക്കുള്ള ആരാധന ഉപേക്ഷിക്കാനും അവരോട് അദ്ദേഹം കൽപ്പിച്ചു. നൂഹ് അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരു ആരാധ്യനും നിങ്ങൾക്കില്ല. എൻ്റെ ജനങ്ങളേ! നിങ്ങൾ ഈ നിഷേധത്തിൽ തുടർന്നു പോയാൽ തീർച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ ബാധിക്കുമെന്ന് ഞാൻ ഭയക്കുന്നു.