And to the Thamud [We sent] their brother Saleh. He said, "O my people, worship Allah; you have no deity other than Him. There has come to you clear evidence from your Lord. This is the she-camel of Allah [sent] to you as a sign. So leave her to eat within Allah's land and do not touch her with harm, lest there seize you a painful punishment. (Al-A'raf [7] : 73)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സമൂദ്സമുദായത്തിലേക്ക് നാം അവരുടെ സഹോദരന് സ്വാലിഹിനെ അയച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവ് നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ ഈ ഒട്ടകം നിങ്ങള്‍ക്കുള്ള ദൃഷ്ടാന്തമാണ്. അതിനാല്‍ അതിനെ വിട്ടേക്കുക. അത് അല്ലാഹുവിന്റെ ഭൂമിയില്‍ തിന്നുനടക്കട്ടെ. നിങ്ങളതിന് ഒരു ദ്രോഹവും വരുത്തരുത്. അങ്ങനെ ചെയ്താല്‍ നോവേറിയ ശിക്ഷ നിങ്ങളെ പിടികൂടും. (അല്‍അഅ്റാഫ് [7] : 73)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന് സ്വാലിഹിനെയും (നാം അയച്ചു.) അദ്ദേഹം പറഞ്ഞു: 'എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും നിങ്ങള്‍ക്കില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങള്‍ക്കു വന്നിട്ടുണ്ട്. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്റെ ഒട്ടകമാണിത്. ആകയാല്‍ അല്ലാഹുവിന്റെ ഭൂമിയില്‍ (നടന്നു) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.'
2 Mokhtasar Malayalam
അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനെ ഏകനാക്കണമെന്നും കൽപ്പിച്ചു കൊണ്ട് ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെ നാം അയച്ചു. സ്വാലിഹ് അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! അല്ലാഹുവിനെ മാത്രം നിങ്ങൾ ആരാധിക്കുക! അല്ലാഹുവിന് പുറമെ ആരാധനക്ക് അർഹതയുള്ള മറ്റൊരു ആരാധ്യനും നിങ്ങൾക്കില്ല. ഞാൻ കൊണ്ടുവന്ന മതത്തിൻ്റെ സത്യതക്ക് തെളിവായി വ്യക്തമായ ഒരു ദൃഷ്ടാന്തം നിങ്ങൾക്കിതാ വന്നെത്തിയിരിക്കുന്നു. ഒരു പാറയുടെ ഉള്ളിൽ നിന്ന് പുറത്തു വന്ന ഒട്ടകമാണത്. അതിന് വെള്ളം കുടിക്കാൻ ഒരു നിശ്ചിത സമയമുണ്ട്; നിങ്ങൾക്കും നിശ്ചിതമായ ഒരു സമയമുണ്ട്. അതിനാൽ ആ മൃഗത്തെ അല്ലാഹുവിൻ്റെ ഭൂമിയിൽ നിങ്ങൾ വെറുതെ വിട്ടേക്കുക. അതിൻ്റെ യാതൊരു ചെലവും നിങ്ങൾ ഏറ്റെടുക്കേണ്ടതില്ല. അതിനാൽ അതിനെ നിങ്ങൾ ഉപദ്രവിക്കാതിരിക്കുക; അങ്ങനെ നിങ്ങൾ അതിന് ഉപദ്രവമേൽപ്പിച്ചാൽ വേദനയേറിയ ശിക്ഷ നിങ്ങളെ ബാധിക്കുന്നതാണ്.