So they hamstrung the she-camel and were insolent toward the command of their Lord and said, "O Saleh, bring us what you promise us, if you should be of the messengers." (Al-A'raf [7] : 77)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുത്തു. തങ്ങളുടെ നാഥന്റെ കല്പനയെ ധിക്കരിച്ചു. അവര്‍ പറഞ്ഞു: ''സ്വാലിഹേ, നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക. നീ ദൈവദൂതനെങ്കില്‍!'' (അല്‍അഅ്റാഫ് [7] : 77)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിന്റെ കല്പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ (അല്ലാഹുവിൻ്റെ) ദൂതന്മാരില് പെട്ട ആളാണെങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ കൊണ്ടുവാ.
2 Mokhtasar Malayalam
ഉപദ്രവിക്കാതെ വെറുതെ വിടണമെന്ന് അവരോട് സ്വാലിഹ് നബി കൽപ്പിച്ച ആ ഒട്ടകത്തെ അങ്ങനെ അവർ അറുത്തു കളഞ്ഞു. അല്ലാഹുവിൻ്റെ കൽപ്പന പ്രാവർത്തികമാക്കുന്നതിലുള്ള അഹങ്കാരമായിരുന്നു അതിൻ്റെ കാരണം. സ്വാലിഹ് നബി താക്കീത് നൽകിയ ശിക്ഷയെ പരിഹസിച്ചു കൊണ്ടും, അതൊന്നും ഒരിക്കലും സംഭവിക്കില്ലെന്ന വിശ്വാസത്തിലും അവർ പറഞ്ഞു: സ്വാലിഹേ! നീ ഞങ്ങളോട് താക്കീത് ചെയ്ത വേദനാജനകമായ ശിക്ഷ ഞങ്ങൾക്ക് കൊണ്ടുവാ! നീ യഥാർത്ഥത്തിൽ അല്ലാഹുവിൻ്റെ ദൂതനാണെങ്കിൽ (അങ്ങനെ ചെയ്തു കാണിക്ക്).