Skip to main content

وَلَوْ اَنَّ اَهْلَ الْقُرٰٓى اٰمَنُوْا وَاتَّقَوْا لَفَتَحْنَا عَلَيْهِمْ بَرَكٰتٍ مِّنَ السَّمَاۤءِ وَالْاَرْضِ وَلٰكِنْ كَذَّبُوْا فَاَخَذْنٰهُمْ بِمَا كَانُوْا يَكْسِبُوْنَ  ( الأعراف: ٩٦ )

walaw anna
وَلَوْ أَنَّ
And if [that]
ആയിരുന്നെങ്കില്‍
ahla l-qurā
أَهْلَ ٱلْقُرَىٰٓ
people (of) the cities
(ആ) രാജ്യക്കാര്‍
āmanū
ءَامَنُوا۟
(had) believed
അവര്‍ വിശ്വസിച്ചു
wa-ittaqaw
وَٱتَّقَوْا۟
and feared Allah
അവര്‍ സൂക്ഷിക്കുകയും ചെയ്തു(വെങ്കില്‍)
lafataḥnā
لَفَتَحْنَا
surely We (would have) opened
നാം തുറക്കുക തന്നെ ചെയ്യും
ʿalayhim
عَلَيْهِم
upon them
അവര്‍ക്കു, അവരില്‍
barakātin
بَرَكَٰتٍ
blessings
അനുഗ്രഹങ്ങളെ, അഭിവൃദ്ധികളെ, വളര്‍ച്ചകളെ
mina l-samāi
مِّنَ ٱلسَّمَآءِ
from the heaven
ആകാശത്തു നിന്നു
wal-arḍi
وَٱلْأَرْضِ
and the earth
ഭൂമിയില്‍നിന്നും
walākin kadhabū
وَلَٰكِن كَذَّبُوا۟
but they denied
എങ്കിലും അവര്‍ വ്യാജമാക്കി
fa-akhadhnāhum
فَأَخَذْنَٰهُم
So We seized them
അപ്പോള്‍ നാമവരെ പിടിച്ചു
bimā kānū
بِمَا كَانُوا۟
for what they used to
അവര്‍ ആയിരുന്നതുകൊണ്ടു
yaksibūna
يَكْسِبُونَ
earn
അവര്‍ സമ്പാദിക്കും, പ്രവര്‍ത്തിച്ചുവെക്കും.

Wa law anna ahlal quraaa aamanoo wattaqaw lafatahnaa 'alaihim barakaatim minas samaaa'i wal ardi wa laakin kazzaboo fa akhaznaahum bimaa kaanoo yaksiboon (al-ʾAʿrāf 7:96)

English Sahih:

And if only the people of the cities had believed and feared Allah, We would have opened [i.e., bestowed] upon them blessings from the heaven and the earth; but they denied [the messengers], so We seized them for what they were earning. (Al-A'raf [7] : 96)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്നാട്ടുകാര്‍ വിശ്വസിക്കുകയും ഭക്തരാവുകയും ചെയ്തിരുന്നെങ്കില്‍ നാമവര്‍ക്ക് വിണ്ണില്‍നിന്നും മണ്ണില്‍നിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. എന്നാല്‍ അവര്‍ നിഷേധിച്ചുതള്ളുകയാണുണ്ടായത്. അതിനാല്‍ അവര്‍ സമ്പാദിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടികൂടി. (അല്‍അഅ്റാഫ് [7] : 96)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്‌. അപ്പോള്‍ അവര്‍ ചെയ്തുവെച്ചിരുന്നതിന്‍റെ ഫലമായി നാം അവരെ പിടികൂടി.