He [i.e., Allah] will forgive you of your sins and delay you for a specified term. Indeed, the time [set by] Allah, when it comes, will not be delayed, if you only knew." (Nuh [71] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് ജീവിക്കാനവസരം നല്‍കും. അല്ലാഹുവിന്റെ അവധി ആഗതമായാല്‍ പിന്നെയൊട്ടും പിന്തിക്കുകയില്ല; തീര്‍ച്ച. നിങ്ങള്‍ അതറിഞ്ഞിരുന്നെങ്കില്‍.'' (നൂഹ് [71] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എങ്കില്‍ അവന് നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹുവിന്റെ അവധി വന്നാല്‍ അത് നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍.
2 Mokhtasar Malayalam
നിങ്ങൾ അപ്രകാരം ചെയ്താൽ അല്ലാഹു നിങ്ങളുടെ തെറ്റുകൾ പൊറുത്തു നൽകും; മറ്റുള്ളവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടവ ഒഴികെ. നിങ്ങളുടെ ജനതയുടെ ആയുസ്സ് അല്ലാഹു നിശ്ചയിച്ച ഒരവധിയിലേക്ക് അവൻ നീട്ടിനൽകുകയും ചെയ്യും. അത്രയും കാലം നിങ്ങൾക്ക് ഭൂമിയിൽ വസിക്കാം. തീർച്ചയായും മരണം വന്നു കഴിഞ്ഞാൽ പിന്നെ അത് പിന്തിക്കപ്പെടുകയില്ല. ഇതെല്ലാം നിങ്ങൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ അല്ലാഹുവിൽ വിശ്വസിക്കാനും, നിങ്ങളുടെ ബഹുദൈവാരാധനയും വഴികേടുമെല്ലാം ഉപേക്ഷിച്ച് അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങാനും നിങ്ങൾ തിരക്കു കൂട്ടുമായിരുന്നു.