Skip to main content

هَلْ اَتٰى عَلَى الْاِنْسَانِ حِيْنٌ مِّنَ الدَّهْرِ لَمْ يَكُنْ شَيْـًٔا مَّذْكُوْرًا   ( الانسان: ١ )

hal atā
هَلْ أَتَىٰ
Has (there) come
വന്നിരിക്കുന്നുവോ, കഴിഞ്ഞുപോയോ
ʿalā l-insāni
عَلَى ٱلْإِنسَٰنِ
upon man
മനുഷ്യന്റെമേല്‍
ḥīnun
حِينٌ
a period
ഒരു അവസരം, ഘട്ടം, സമയം
mina l-dahri
مِّنَ ٱلدَّهْرِ
of time
കാലത്തില്‍ നിന്നുള്ള
lam yakun
لَمْ يَكُن
not he was
അവന്‍ ആയിരുന്നില്ലാത്ത
shayan
شَيْـًٔا
a thing
ഒരു വസ്തുവും
madhkūran
مَّذْكُورًا
mentioned?
പറയത്തക്ക, പ്രസ്താവിക്കപ്പെടുന്ന

Hal ataa 'alal insaani heenum minad dahri lam yakun shai'am mazkooraa (al-ʾInsān 76:1)

English Sahih:

Has there [not] come upon man a period of time when he was not a thing [even] mentioned? (Al-Insan [76] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

താന്‍ പറയത്തക്ക ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടില്ലേ? (അല്‍ഇന്‍സാന്‍ [76] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?[1]

[1] പ്രപഞ്ചമാകെ തന്റെ ഇച്ഛക്കൊത്ത് വര്‍ത്തിക്കണമെന്ന് മോഹിക്കുന്ന സ്വേച്ഛാധിപതി തന്റെ അസ്തിത്വത്തിന്റെ ക്ഷണികതയെപ്പറ്റി മറന്നുപോകുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അസ്തിത്വമേയില്ലായിരുന്നുവെന്നും, തന്റെ അഭാവത്തില്‍ തനിക്കുമുമ്പ് ലോകം നിലനിന്നിരുന്നുവെന്നുമുള്ള വസ്തുത അവന്‍ വിസ്മരിക്കുന്നു.