And Allah made it not but good tidings and so that your hearts would be assured thereby. And victory is not but from Allah. Indeed, Allah is Exalted in Might and Wise. (Al-Anfal [8] : 10)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു ഇതു പറഞ്ഞത് നിങ്ങള്‍ക്കൊരു ശുഭവാര്‍ത്തയായി ട്ടാണ്. അതിലൂടെ നിങ്ങള്‍ക്ക് മനസ്സമാധാനം കിട്ടാനും. യഥാര്‍ഥ സഹായം അല്ലാഹുവില്‍ നിന്നു മാത്രമാണ്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. (അല്‍അന്‍ഫാല്‍ [8] : 10)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഒരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ ഹൃദയങ്ങള്‍ക്കു സമാധാനം നല്‍കുന്നതിന് വേണ്ടിയും മാത്രമാണ് അല്ലാഹു അത് ഏര്‍പെടുത്തിയത്. അല്ലാഹുവിങ്കല്‍ നിന്നല്ലാതെ യാതൊരു സഹായവും ഇല്ല.[1] തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
[1] ഏതു തരത്തില്‍ ആര് വഴിക്ക് സഹായം കിട്ടുന്നുവെങ്കിലും അതൊക്കെ അന്തിമ വിശകലനത്തില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അവന് തീരുമാനിക്കാതെ യാതൊരു കാര്യവും സംഭവിക്കുകയില്ല.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ ശത്രുക്കൾക്കെതിരെ അല്ലാഹു നിങ്ങളെ സഹായിക്കും എന്ന സന്തോഷവാർത്തയും, നിങ്ങളുടെ ഹൃദയങ്ങൾ സഹായം ലഭിക്കുമെന്ന ഉറപ്പിനാൽ സമാധാനചിത്തമാകുന്നതിനും വേണ്ടി മാത്രമായിരുന്നു അല്ലാഹു മലക്കുകളെ അയച്ചത്. എണ്ണപ്പെരുപ്പത്തിലോ, യുദ്ധസന്നാഹങ്ങളുടെ ആധിക്യത്തിലോ ഒന്നുമല്ല വിജയം. മറിച്ച് വിജയം അല്ലാഹുവിൽ നിന്ന് മാത്രമാണ്. തീർച്ചയായും അല്ലാഹു അവൻ്റെ അധികാരത്തിൽ മഹാ പ്രതാപമുള്ളവനാകുന്നു (അസീസ്); അവനെ ഒരാളും പരാജയപ്പെടുത്തുകയില്ല. തൻ്റെ മതനിയമങ്ങൾ നിശ്ചയിക്കുന്നതിലും വിധിനിർണ്ണയത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ആകുന്നു അവൻ.