[Remember] when your Lord inspired to the angels, "I am with you, so strengthen those who have believed. I will cast terror into the hearts of those who disbelieved, so strike [them] upon the necks and strike from them every fingertip." (Al-Anfal [8] : 12)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്റെ നാഥന് മലക്കുകള്‍ക്ക് ബോധനം നല്കിയ സന്ദര്‍ഭം: ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭീതിയുളവാക്കും. അതിനാല്‍ അവരുടെ കഴുത്തുകള്ക്കു മീതെ വെട്ടുക. അവരുടെ എല്ലാ വിരലുകളും വെട്ടിമാറ്റുക. (അല്‍അന്‍ഫാല്‍ [8] : 12)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിന്റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.
2 Mokhtasar Malayalam
നബിയേ! താങ്കളുടെ രക്ഷിതാവ് മലക്കുകളെ കൊണ്ട് ബദ്റിൽ നിരന്ന മുസ്ലിംകളെ സഹായിച്ച വേളയിൽ അവർക്ക് ബോധനം നൽകിയ സന്ദർഭം; (അല്ലാഹു അവരോട് പറഞ്ഞു:) മലക്കുകളേ! നിങ്ങളെ സഹായിച്ചും പിന്തുണച്ചും ഞാൻ നിങ്ങളോടൊപ്പമുണ്ട്. അതിനാൽ ശത്രുക്കൾക്കെതിരെയുള്ള യുദ്ധത്തിൽ മുസ്ലിംകളുടെ ദൃഢനിശ്ചയം ഉറപ്പിച്ചു നിർത്തുക. അല്ലാഹുവിനെ നിഷേധിച്ചവരുടെ ഹൃദയത്തിൽ കടുത്ത ഭയം ഞാൻ ഇട്ടുനൽകുന്നതാണ്. അതിനാൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!- (അല്ലാഹുവിനെ) നിഷേധിച്ചവരുടെ പിരടികളിൽ നിങ്ങൾ വെട്ടിക്കൊള്ളുക; അവർ മരിച്ചു വീഴട്ടെ. അവരുടെ സന്ധികളിലും പാർശ്വങ്ങളിലും വെട്ടിക്കൊള്ളുക; അവർക്ക് നിങ്ങളോട് യുദ്ധം ചെയ്യാൻ സാധ്യമാകാതെ വരട്ടെ!