[Such believers are] the repentant, the worshippers, the praisers [of Allah], the travelers [for His cause], those who bow and prostrate [in prayer], those who enjoin what is right and forbid what is wrong, and those who observe the limits [set by] Allah. And give good tidings to the believers. (At-Tawbah [9] : 112)
ഈ പ്രതിഫലത്തിന് അർഹരായിട്ടുള്ളവർ അല്ലാഹു വെറുക്കുകയും കോപിക്കുകയും ചെയ്യുന്നതിൽ നിന്ന്, അവൻ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങളിലേക്ക് മടങ്ങിയവരും, അല്ലാഹുവിനെ ഭയപ്പെടുന്നവരും അവന് വിനയപ്പെട്ട് അവനെ അനുസരിക്കുന്നതിൽ പരിശ്രമിക്കുന്നവരും, എല്ലായ്പോഴും തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നവരും, വ്രതമനുഷ്ഠിക്കുകയും, നമസ്കരിക്കുകയും, അല്ലാഹുവും റസൂലും കൽപ്പിച്ചത് കൽപ്പിക്കുന്നവരും വിരോധിച്ചത് വിരോധിക്കുന്നവരും, അല്ലാഹുവിൻ്റെ കൽപനകളെ സൂക്ഷിക്കുന്നവരും വിരോധങ്ങളെ വെടിയുന്നവരുമാകുന്നു. നബിയേ, ഈ വിശേഷങ്ങൾക്ക് അർഹരായിട്ടുള്ള സത്യവിശ്വാസികൾക്ക് ഇഹലോകത്തും പരലോകത്തും സന്തോഷകരമായതുണ്ട് എന്ന അവരെ അറിയിക്കുക.