And if they break their oaths after their treaty and defame your religion, then combat the leaders of disbelief, for indeed, there are no oaths [sacred] to them; [fight them that] they might cease. (At-Tawbah [9] : 12)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അഥവാ, അവര്‍ കരാര്‍ ചെയ്തശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും നിങ്ങളുടെ മതത്തെ അവഹേളിക്കുകയുമാണെങ്കില്‍ സത്യനിഷേധത്തിന്റെ തലമൂപ്പന്മാരോട് നിങ്ങള്‍ യുദ്ധം ചെയ്യുക. കാരണം അവരുടെ പ്രതിജ്ഞകള്‍ക്ക് ഒരര്‍ഥവുമില്ല; തീര്‍ച്ച. ഒരുവേള അവര്‍ വിരമിച്ചെങ്കിലോ. (അത്തൗബ [9] : 12)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇനി അവര്‍ കരാറില്‍ ഏര്‍പെട്ടതിന് ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക് ശപഥങ്ങളേയില്ല.[1] അവര്‍ വിരമിച്ചേക്കാം.
[1] ശപഥം ചെയ്ത കാര്യം നിറവേറ്റുന്ന സമ്പ്രദായം തന്നെ അവര്‍ക്കില്ലെന്നര്‍ത്ഥം.
2 Mokhtasar Malayalam
നിങ്ങൾ കരാറിലേർപ്പെട്ട ബഹുദൈവാരാധകർ ഒരു നിശ്ചിത കാലയളവിലേക്ക് യുദ്ധം ഉപേക്ഷിക്കാമെന്ന കരാറും ഉറപ്പും ലംഘിക്കുകയും, നിങ്ങളുടെ മതത്തെ -ഇസ്ലാമിനെ- ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തുവെങ്കിൽ അവരുമായി നിങ്ങൾ യുദ്ധത്തിലേർപ്പെടുക. അവർ നിഷേധത്തിൻ്റെ നേതാക്കളും തലവന്മാരുമാകുന്നു. യാതൊരു കരാറുകളും അവരുമായി ഇല്ല തന്നെ. അവരുടെ ജീവന് സുരക്ഷ നൽകുന്ന യാതൊരു ഉറപ്പുകളും ഇനിയില്ല. അവരുടെ നിഷേധവും കരാർലംഘനവും ഇസ്ലാമിനോടുള്ള പരിഹാസവും അവർ അവസാനിപ്പിക്കുന്നതിനായി അക്കൂട്ടരോട് നിങ്ങൾ യുദ്ധത്തിലേർപ്പെടുക.