There has certainly come to you a Messenger from among yourselves. Grievous to him is what you suffer; [he is] concerned over you [i.e., your guidance] and to the believers is kind and merciful. (At-Tawbah [9] : 128)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നു തന്നെയുള്ള ഒരു ദൈവദൂതന് വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവനും നിങ്ങളുടെ കാര്യത്തില്‍ അതീവതല്പരനുമാണവന്. സത്യവിശ്വാസികളോട് ഏറെ കൃപയും കാരുണ്യവുമുള്ളവനും. (അത്തൗബ [9] : 128)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന് വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.
2 Mokhtasar Malayalam
തീർച്ചയായും - അറബികളേ - നിങ്ങൾക്കിതാ നിങ്ങളിൽ നിന്നുതന്നെയുള്ള നിങ്ങളെ പോലെ അറബിയായ ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തവനും, നിങ്ങൾ സന്മാർഗ്ഗത്തിലാവുന്ന കാര്യത്തിൽ അതീവതാൽപര്യമുള്ളവനും, നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധയുള്ളവനും, മുഅ്മിനുകളോട് പ്രത്യേകമായി അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം