Fight them; Allah will punish them by your hands and will disgrace them and give you victory over them and satisfy the breasts [i.e., desires] of a believing people (At-Tawbah [9] : 14)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകള്‍കൊണ്ട് അല്ലാഹു അവരെ ശിക്ഷിക്കും. അവരെ അവന് നാണം കെടുത്തും. അവര്‍ക്കെതിരെ നിങ്ങളെ സഹായിക്കും. അങ്ങനെ സത്യവിശ്വാസികളുടെ മനസ്സുകള്‍ക്ക് അവന് സ്വസ്ഥത നല്‍കും. (അത്തൗബ [9] : 14)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും അവരെ അവന് അപമാനിക്കുകയും, അവര്‍ക്കെതിരില്‍ നിങ്ങളെ അവന് സഹായിക്കുകയും, വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക് അവന് ശമനം നല്‍കുകയും ചെയ്യുന്നതാണ്.
2 Mokhtasar Malayalam
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! ഈ ബഹുദൈവാരാധകരോട് നിങ്ങൾ യുദ്ധം ചെയ്യുക. നിങ്ങൾ അവരോട് യുദ്ധം ചെയ്താൽ അല്ലാഹു നിങ്ങളുടെ കൈകളിലൂടെ അവരെ ശിക്ഷിക്കുന്നതാണ്. പരാജയവും തടവും അനുഭവിപ്പിച്ചു കൊണ്ട് അവൻ അവരെ അപമാനിതരാക്കുന്നതാണ്. നിങ്ങൾക്ക് വിജയം നൽകിക്കൊണ്ട് അവർക്ക് മേൽ അവൻ നിങ്ങളെ സഹായിക്കുന്നതാണ്. ശത്രുക്കൾക്ക് വന്നുഭവിച്ച നാശവും പരാജയവും തടവുശിക്ഷയും, മുസ്ലിംകൾക്ക് ലഭിച്ച വിജയവും അറിയുന്നതിലൂടെ യുദ്ധത്തിന് സാക്ഷികളാകാത്ത മുഅ്മിനീങ്ങളുടെ ഹൃദയങ്ങളിലെ രോഗം അവൻ സൗഖ്യപ്പെടുത്തുന്നതുമാണ്.