They have taken their scholars and monks as lords besides Allah, and [also] the Messiah, the son of Mary. And they were not commanded except to worship one God; there is no deity except Him. Exalted is He above whatever they associate with Him. (At-Tawbah [9] : 31)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെ ദൈവങ്ങളാക്കി സ്വീകരിച്ചു. മര്‍യമിന്റെ മകന് മസീഹിനെയും. എന്നാല്‍ ഇവരൊന്നും ഒരേയൊരു ദൈവത്തിന് വഴിപ്പെടാനല്ലാതെ കല്പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ദൈവമില്ല. അവര്‍ പങ്കുചേര്ക്കുന്നവയില് നിന്നൊക്കെ എത്രയോ വിശുദ്ധനാണ് അവന്. (അത്തൗബ [9] : 31)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏക ആരാധ്യനെ (അല്ലാഹുവിനെ) ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്!
2 Mokhtasar Malayalam
യഹൂദർ അവരിലെ പണ്ഡിതന്മാരെയും, നസ്വാറാക്കൾ അവരിലെ പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെയുള്ള രക്ഷിതാക്കളായി സ്വീകരിച്ചു. അല്ലാഹു നിഷിദ്ധമാക്കിയത് അവർ അനുയായികൾക്ക് അനുവദനീയമാക്കുകയും, അല്ലാഹു അനുവദിച്ചു നൽകിയത് അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്തു കൊണ്ടിരുന്നു. നസ്വാറാക്കൾ അല്ലാഹുവിന് പുറമെ മർയമിൻ്റെ മകൻ ഈസായെയും ആരാധ്യനായി സ്വീകരിച്ചു. യഹൂദരിലെ പണ്ഡിതന്മാരോടും നസ്വാറാക്കളിലെ പുരോഹിതരോടും ഉസൈറിനോടും ഈസായോടുമെല്ലാം അല്ലാഹു കൽപ്പിച്ചതാകട്ടെ; അവനെ മാത്രമേ ആരാധിക്കാവൂ എന്നും, അവനിൽ ഒന്നിനെയും പങ്കുചേർക്കരുത് എന്നുമായിരുന്നു. അല്ലാഹുവാകുന്നു ഏകനായ ആരാധ്യൻ. അവന് പുറമെ ആരാധനക്ക് അർഹതയുള്ള മറ്റാരുമില്ല. ബഹുദൈവാരാധകരും മറ്റു ചിലരും പറയുന്നത് പോലെ, ഒരു പങ്കുകാരനുണ്ടാവുക എന്നതിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.