And among them is he who says, "Permit me [to remain at home] and do not put me to trial." Unquestionably, into trial they have fallen. And indeed, Hell will encompass the disbelievers. (At-Tawbah [9] : 49)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവരില്‍ ഇങ്ങനെ പറയുന്നവരുണ്ട്: ''എനിക്ക് ഇളവ് അനുവദിച്ചാലും. എന്നെ കുഴപ്പത്തില്‍ പെടുത്താതിരുന്നാലും.'' അറിയുക: കുഴപ്പത്തില്‍ തന്നെയാണ് അവര്‍ വീണിരിക്കുന്നത്. തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യും. (അത്തൗബ [9] : 49)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എനിക്ക് (യുദ്ധത്തിന് പോകാതിരിക്കാന്‍) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ' എന്ന് പറയുന്ന ചില ആളുകളും അവരുടെ കൂട്ടത്തിലുണ്ട്. അറിയുക: അവര്‍ കുഴപ്പത്തില്‍ തന്നെയാണ് വീണിരിക്കുന്നത്. തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാകുന്നു.
2 Mokhtasar Malayalam
കപടവിശ്വാസികളുടെ കൂട്ടത്തിൽ കെട്ടിച്ചമച്ച ഒഴിവുകഴിവുകൾ മുന്നോട്ടു വെക്കുന്ന ചിലരുണ്ട്. അവർ പറയും: അല്ലാഹുവിൻ്റെ റസൂലേ! (അല്ലാഹുവിൻ്റെ മാർഗത്തിലുള്ള) യുദ്ധത്തിൽ നിന്ന് മാറി നിൽക്കാൻ എനിക്ക് അനുമതി നൽകിയാലും! താങ്കളോടൊപ്പം യുദ്ധത്തിന് പുറപ്പെടാൻ എന്നെ താങ്കൾ നിർബന്ധിക്കരുത്; അങ്ങനെ ശത്രുക്കളിലെ -അതായത് റോമക്കാർ- സ്ത്രീകളെ കണ്ടുകഴിഞ്ഞാൽ ഞാൻ തെറ്റിൽ വീണു പോയേക്കാം! അറിയുക; തങ്ങൾ വീണുപോയേക്കാമെന്ന് അവർ ജൽപ്പിക്കുന്ന തിന്മയെക്കാൾ വലിയ കുഴപ്പത്തിൽ അവർ പതിച്ചു കഴിഞ്ഞിരിക്കുന്നു. കപടവിശ്വാസമെന്ന കുഴപ്പമാകുന്നു അത്. യുദ്ധത്തിൽ നിന്ന് പിന്തിനിൽക്കുക എന്ന കുഴപ്പമാകുന്നു അത്. തീർച്ചയായും നരകാഗ്നി അല്ലാഹുവിനെ നിഷേധിച്ചവരെ വലയം ചെയ്യുന്നതാണ്. അവരിൽ ഒരാളും അതിൽ നിന്ന് രക്ഷപ്പെടുകയില്ല. അതിൽ നിന്ന് ഓടിരക്ഷപ്പെടാൻ ഒരു വഴിയും അവർക്ക് കണ്ടെത്താനും സാധിക്കില്ല.