Skip to main content

اِسْتَغْفِرْ لَهُمْ اَوْ لَا تَسْتَغْفِرْ لَهُمْۗ اِنْ تَسْتَغْفِرْ لَهُمْ سَبْعِيْنَ مَرَّةً فَلَنْ يَّغْفِرَ اللّٰهُ لَهُمْ ۗذٰلِكَ بِاَنَّهُمْ كَفَرُوْا بِاللّٰهِ وَرَسُوْلِهٖۗ وَاللّٰهُ لَا يَهْدِى الْقَوْمَ الْفٰسِقِيْنَ ࣖ   ( التوبة: ٨٠ )

is'taghfir
ٱسْتَغْفِرْ
Ask forgiveness
നീ പാപമോചനം തേടുക
lahum
لَهُمْ
for them
അവര്‍ക്കുവേണ്ടി
aw lā tastaghfir
أَوْ لَا تَسْتَغْفِرْ
or (do) not ask forgiveness
അല്ലെങ്കില്‍ നീ പാപമോചനം തേടാതിരിക്കുക
lahum
لَهُمْ
for them
അവര്‍ക്കുവേണ്ടി
in tastaghfir
إِن تَسْتَغْفِرْ
If you ask forgiveness
നീ പാപമോചനം തേടിയെങ്കില്‍ (തേടിയാലും)
lahum
لَهُمْ
for them
അവര്‍ക്കുവേണ്ടി
sabʿīna marratan
سَبْعِينَ مَرَّةً
seventy times
എഴുപത്‌പ്രാവശ്യം
falan yaghfira
فَلَن يَغْفِرَ
never will Allah forgive
എന്നാല്‍ പൊറുക്കുകയില്ല തന്നെ
l-lahu
ٱللَّهُ
will Allah forgive
അല്ലാഹു
lahum
لَهُمْۚ
[for] them
അവര്‍ക്ക്‌
dhālika
ذَٰلِكَ
That
അത്‌ (കാരണം)
bi-annahum
بِأَنَّهُمْ
(is) because they
അവര്‍ (ആകുന്നു) എന്നതുകൊണ്ടാണ്‌
kafarū
كَفَرُوا۟
disbelieved
അവര്‍ അവിശ്വസിച്ചിരിക്കുന്നു (എന്നത്‌)
bil-lahi
بِٱللَّهِ
in Allah
അല്ലാഹുവില്‍
warasūlihi
وَرَسُولِهِۦۗ
and His Messenger
അവന്‍റെ റസൂലിലും
wal-lahu
وَٱللَّهُ
and Allah
അല്ലാഹുവാകട്ടെ
lā yahdī
لَا يَهْدِى
(does) not guide
അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയില്ല
l-qawma
ٱلْقَوْمَ
the people
ജനങ്ങളെ
l-fāsiqīna
ٱلْفَٰسِقِينَ
the defiantly disobedient
തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ

istaghfir lahum aw laa tastaghfir lahum in tastaghfir lahum sab'eena marratan falany yaghfiral laahu lahum; zaalika bi annahum kafaroo billaahi wa Rasoolih; wallaahu laa yahdil qawmal faasiqeen (at-Tawbah 9:80)

English Sahih:

Ask forgiveness for them, [O Muhammad], or do not ask forgiveness for them. If you should ask forgiveness for them seventy times – never will Allah forgive them. That is because they disbelieved in Allah and His Messenger, and Allah does not guide the defiantly disobedient people. (At-Tawbah [9] : 80)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നീ അവര്‍ക്കുവേണ്ടി മാപ്പപേക്ഷിക്കുകയോ അപേക്ഷിക്കാതിരിക്കുകയോ ചെയ്യുക. നീ അവര്‍ക്കുവേണ്ടി എഴുപതു പ്രാവശ്യം പാപമോചനത്തിനു പ്രാര്‍ഥിച്ചാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. കാരണം അല്ലാഹുവെയും അവന്റെ ദൂതനെയും തള്ളിപ്പറഞ്ഞവരാണവര്‍. അധാര്‍മികരായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (അത്തൗബ [9] : 80)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) നീ അവര്‍ക്ക് വേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്ക് വേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അവര്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവിശ്വസിച്ചത് കൊണ്ടത്രെ അത്‌. ധിക്കാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.